അലിഗഡ്: പെൺകുട്ടികൾ ഹോസ്റ്റലിനകത്തും പുറത്തും സൽവാ൪ കമീസും ഷാളും ധരിക്കണമെന്ന നി൪ദേശം അലിഗഡ് മുസ്ലിം സ൪വകലാശാല മാറ്റി. പെൺകുട്ടികൾ ശരിയായ രീതിയിൽ മാന്യമായ വേഷം ധരിക്കണമെന്ന് പ്രിൻസിപ്പാൾ ഒപ്പുവെച്ച ഉത്തരവ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു. ഒരു മൊബൈൽഫോൺ മാത്രമേ ഉപയോഗിക്കാവൂ,ഹോസ്റ്റലിൽനിന്നും പുറത്തുപോവുമ്പോഴും വരുമ്പോഴും രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു. ഈ നി൪ദേശങ്ങൾ ലംഘിക്കുന്നവ൪ പിഴയടക്കമുള്ള സ്ഥാപനത്തിന്റെ അച്ചടക്ക നടപടികൾക്ക് വിധേയരാവും എന്നും ഉണ്ടായിരുന്നു. എന്നാൽ, ഇതിനെതിരെ ഒരു വിഭാഗം അധ്യാപക൪ രംഗത്തുവന്നതോടെ അലിഗഡ് അധികൃത൪ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.