ദല്‍ഹി മാനഭംഗക്കേസ്: ആദ്യവിധി ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി

ന്യൂദൽഹി: ദൽഹി കൂട്ടബലാൽസംഗക്കേസിലെ ആദ്യ വിധി ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. പ്രായപൂ൪ത്തിയാവാത്ത പ്രതിയുടെ ശിക്ഷാവിധിയാണ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് ഗീതാഞ്ജലി ഗോയൽ മാറ്റിയത്. ജുവനൈൽ ജസ്റ്റിസ് ബോ൪ഡാണ് കേസ് പരിഗണിക്കുന്നത്. പീഡനം നടക്കുന്ന സമയത്ത് പ്രതിക്ക് പതിനേഴ് വയസ്സായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആഴ്ച ജുവനൈൽ കോടതി കണ്ടത്തെിയിരുന്നു.

കഴിഞ്ഞ ഡിസംബ൪ 16ന് അഞ്ചു പേ൪ ചേ൪ന്ന് നടത്തിയ ക്രൂര പീഡനത്തെതുട൪ന്ന് 23കാരിയായ പെൺകുട്ടി മരണമടഞ്ഞിരുന്നു. കൊല, ബലാൽസംഗം, തട്ടിക്കൊണ്ടുപോവൽ, കൊള്ള എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരിൽ ചുമത്തിയിരിക്കുന്നത്.

ഇയാൾക്കെതിരെ ജനതപാ൪ട്ടി ഡോ. സുബ്രഹ്മണ്യ സ്വാമി നൽകിയ ഹരജി നിലവിലുള്ളതിനാലാണ് വിധി മാറ്റിയതെന്ന് പ്രതിഭാഗം വക്കീൽ രാജേഷ് തിവാരി പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.