കൽപറ്റ: ജില്ലയിൽ ഏഴുവ൪ഷത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 85 പേ൪. ഇക്കാലയളവിൽ 872 പേ൪ക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട്. അതായത് ജില്ലയിൽ ഓരോ പത്തുപേ൪ക്കും എലിപ്പനി ബാധിക്കുമ്പോൾ ഒരാൾ മരിക്കുന്നുവെന്ന് ആരോഗ്യ വകുപ്പിൻെറ കണക്കുകൾ പറയുന്നു. 2007ൽ ജില്ലയിൽ 97 പേ൪ക്ക് എലിപ്പനി ബാധിച്ചപ്പോൾ ആറുപേ൪ മരിച്ചു. 2008ൽ 52ഉം, 2009ൽ 96ഉം പേ൪ക്ക് രോഗം ബാധിച്ചപ്പോൾ 12 പേ൪ വീതം മരിച്ചു. 2010ൽ 158 പേരിൽ 19 പേ൪ മരിച്ചു. 2012ൽ 226 പേ൪ക്ക് രോഗം ബാധിച്ചപ്പോൾ എട്ടുപേരാണ് മരിച്ചത്. 2013 ജൂലൈ വരെ 58 പേ൪ക്ക് രോഗം ബാധിച്ചപ്പോൾ ഏഴുപേ൪ മരിച്ചു. ഇതിൽ അഞ്ചുപേ൪ ആദിവാസികളാണ്.
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് എന്ന രോഗത്തിന് കാരണം. മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പടരുന്ന ഏറ്റവും ഗുരുതരമായ രോഗമാണിത്.
എലി, പശു, നായ, കുറുക്കൻ, പന്നി തുടങ്ങി രോഗാണുവാഹകരായ മൃഗങ്ങളുടെ മൂത്രത്തിൽ നിന്നാണ് രോഗാണു മനുഷ്യ ശരീരത്തിലെത്തുന്നത്. മൂത്രം വീണ ഭക്ഷണം, ജലം, മണ്ണ്, ഫലവ൪ഗങ്ങൾ എന്നിവയിലൂടെ മനുഷ്യന് രോഗം ബാധിക്കാം. തൊലി, മുറിവുകൾ, മലദ്വാരം എന്നിവയിലൂടെയും രോഗാണുക്കൾ മനുഷ്യശരീരത്തിൽ കടക്കും. മലിനജലത്തിൽ കുളിക്കുക, ചളിയിൽ പണിയെടുക്കുക എന്നിവയും കാരണമാകാം.
ജില്ലയിലെ നിരവധി പേ൪ മൃഗപരിപാലനം തൊഴിലായി സ്വീകരിച്ചവരാണ്. രോഗാണുവാഹകരായ പശുവിൻെറ മൂത്രം തൊഴുത്തിൽനിന്നും മറ്റും ക്ഷീര ക൪ഷകൻെറ ദേഹത്ത് തെറിക്കാൻ സാധ്യത കൂടുതലാണ്. മൂത്രത്തിൻെറ ചെറിയ തുള്ളി കണ്ണിൽ ആയാൽ രോഗാണു ശരീരത്തിലെത്താൻ സാധ്യത കൂടുതലാണ്. രോഗപ്രതിരോധ മാ൪ഗങ്ങൾ സ്വീകരിക്കാതെ കഠിനമായ സാഹചര്യങ്ങളിൽ ജോലിയിൽ ഏ൪പ്പെടുന്നവ൪ക്കും രോഗം വരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.