ഇറാനെതിരായ ഉപരോധം യു.എസ് ശക്തിപ്പെടുത്തുന്നു

വാഷിങ്ടൺ: ഇറാനെതിരെ തുടരുന്ന ഉപരോധം സാമ്പത്തികമായി രാജ്യത്തെ തക൪ക്കുന്നതിൽ ഭാഗികമായി ഫലം കണ്ടുതുടങ്ങിയതോടെ തക൪ച്ച സമ്പൂ൪ണമാക്കൽ ലക്ഷ്യമിട്ട് നി൪മാണ, ഖനന മേഖലകളും ഉപരോധത്തിൻെറ പരിധിയിൽ പെടുത്തുന്നത് യു.എസ് കോൺഗ്രസ് പരിഗണനയിൽ.
നിയുക്ത പ്രസിഡൻറ് ഹസൻ റൂഹാനിയുമായി ആണവ വിഷയത്തിൽ സമാധാന ച൪ച്ചകൾക്ക് ഒബാമ ഭരണകൂടം നടപടികൾ പൂ൪ത്തിയാക്കുന്നതിനിടെയാണ് പ്രസിഡൻറിനെ മറികടന്ന് കോൺഗ്രസും സെനറ്റും പുതിയ ബില്ലിന് രൂപം നൽകുന്നത്.
ആഗസ്റ്റിൽ പ്രസിഡൻറായി റൂഹാനി അധികാരമേൽക്കുന്നതുവരെ ഇറാനെതിരെ പുതിയ ഉപരോധ നടപടികൾ നടപ്പാക്കാതിരിക്കാനാണ് തീരുമാനം. റൂഹാനി സ൪ക്കാ൪ യു.എസ്- ഇ.യു സമ്മ൪ദങ്ങൾക്ക് വഴങ്ങുന്ന പക്ഷം എല്ലാ മേഖലകളിലെയും വിലക്ക് പൂ൪ണമായി ഒഴിവാക്കും.
അല്ലാത്തപക്ഷം എണ്ണ, ബാങ്കിങ് ഉൾപ്പെടെ മേഖലകൾക്കു പുറമെ ഇറാൻ ആസ്ഥാനമായുള്ള ഖനന, നി൪മാണ കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തും.
ഗവൺമെൻറിൻെറ വലംകൈയായ റവലൂഷനറി ഗാ൪ഡുമായി അടുത്ത ബന്ധം പുല൪ത്തുന്നവരെന്നു പറഞ്ഞാണ് ഇവരെക്കൂടി അടുത്ത വ൪ഷാരംഭം മുതൽ ഉപരോധ പരിധിയിൽ കൊണ്ടുവരുന്നത്.
കഴിഞ്ഞ വ൪ഷം വിവിധ മേഖലകളിൽ വിലക്കു വന്നതോടെ ഇറാൻെറ സാമ്പത്തിക രംഗം കടുത്ത ഭീഷണിയിലായിരുന്നു. നാണയം കൂപ്പുകുത്തിയതിനു പുറമെ എണ്ണയുടെ കയറ്റുമതിയെയും ബാധിച്ചു. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പകുതിയായി കുറഞ്ഞതായാണ് കണക്കുകൾ. ഏഷ്യൻ രാജ്യങ്ങളായ തു൪ക്കി, ചൈന  എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയാണ് ഇപ്പോഴത്തെ രാജ്യത്തിൻെറ മുഖ്യ  വരുമാനം.  
ഉപരോധമേ൪പ്പെടുത്തിയുള്ള ബിൽ അടുത്ത പാ൪ലമെന്‍്റ് സമ്മേളനത്തിന് മുമ്പ് പാസാക്കാനാണ് തീരുമാനമെന്ന് അമേരിക്കയുടെ വിദേശകാര്യ  കമ്മറ്റി ചെയ൪മാൻ  ബോബ് മെനൻഡസ് അറിയിച്ചു.
ഇറാനുമേൽ  സാമ്പത്തിക  ഉപരോധം ശക്തിപ്പെടുത്താൻ  അമേരിക്കൻ സെനറ്റ് ബാങ്കിങ് കമ്മറ്റി ഇതിനകം പുതിയ  പദ്ധതി ആവിഷ്കരിച്ചു കഴിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.