ബംഗളൂരു മലയാളികളുടെ റമദാന്‍ സംഗമത്തിന് ആയിരങ്ങള്‍

ബംഗളൂരു: അനുഗ്രഹത്തിൻെറയും കാരുണ്യത്തിൻെറയും രാപ്പകലുകളുമായെത്തിയ പുണ്യമാസത്തിൽ ആത്മീയ ഉണ൪വ് പക൪ന്ന് ബംഗളൂരു മലയാളികളുടെ റമദാൻ സംഗമം. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മലയാളികൾ വ്രതശുദ്ധിയിൽ ഒത്തുചേ൪ന്ന് സമൂഹ നോമ്പുതുറയിലും പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മലയാളി ഏരിയ പാലസ് ഗ്രൗണ്ട് നാലപ്പാട് പവലിയനിലാണ് ഇഫ്താ൪ പരിപാടി ഒരുക്കിയത്.
ജീവിതത്തിൻെറ വഴികാട്ടിയായി ഖു൪ആനെ സ്വീകരിക്കാൻ ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി ചടങ്ങിൽ ആഹ്വാനം ചെയ്തു. ‘ഖു൪ആൻ വെളിച്ചത്തിലേക്കുള്ള വഴികാട്ടി’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖു൪ആൻെറ അവതരണ വഴി എത്രമാത്രം പ്രസക്തമാണെന്നതിനെക്കുറിച്ചും അത് സംരക്ഷിക്കപ്പെടുന്നതും അമീ൪ വിശദീകരിച്ചു. ഖു൪ആനെ ഹൃദയത്തിൽ സ്വീകരിക്കുന്നവ൪ക്ക് മാത്രമേ അത് അവരുടെ ജീവിതത്തിൽ വെളിച്ചം നൽകൂവെന്നും ആരിഫലി പറഞ്ഞു.
ഉച്ചക്ക് ആരംഭിച്ച ആദ്യ സെഷനിൽ കൊണ്ടോട്ടി മ൪കസ് ഉലൂമിലെ മുഹമ്മദ് സമീ൪ വടുതല ‘വിശ്വാസിയുടെ റമദാൻ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ.എ. ഹാരിസ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മലയാളി ഏരിയ പ്രസിഡൻറ് കെ. ശാഹി൪ അധ്യക്ഷത വഹിച്ചു.
മുൻ കേന്ദ്രമന്ത്രി സി,എം. ഇബ്രാഹിം, എം.എം.എ പ്രസിഡൻറ് ഡോ. എൻ.എ. മുഹമ്മദ്, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി എൻ.എം. അബ്ദുറഹ്മാൻ, പ്രഫ. കെ. മൂസ, ഹസൻ പൊന്നൻ, ശരീഫ് കോട്ടപ്പുറത്ത്, സി.എം. മുഹമ്മദ് ഹാജി, അഡ്വ. ഉസ്മാൻ, അശ്റഫ് ഹുസൈൻ എന്നിവ൪ സംബന്ധിച്ചു.  കെ.വി . ഖാലിദ് ‘ഖു൪ആനിൽനിന്ന്’ അവതരിപ്പിച്ചു. ജനറൽ കൺവീന൪ നൂ൪ ഷഹീൻ സ്വാഗതം പറഞ്ഞു.
മഗ്രിബ് നമസ്കാരാനന്തരം കുന്നംകുളം ടൗൺ മസ്ജിദ് ഖത്തീബ് സലീം മമ്പാട്  ‘ഖു൪ആൻ സാധിച്ച വിപ്ളവം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.  പരിപാടിയുടെ തത്സമയ വീഡിയോ പ്രക്ഷേപണം ഇൻറ൪നെറ്റിൽ ലഭ്യമായിരുന്നു. വിവിധ ഭാഷാ പ്രസാധകരുടെ ഇസ്ലാമിക പുസ്തക മേള ആക൪ഷകമായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ് സംഗമത്തിനെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.