കര്‍ഷകന്‍െറ ആത്മഹത്യ: ബ്ളേഡ് മാഫിയാ സംഘത്തിനെതിരെ വ്യാപക പ്രതിഷേധം

സുൽത്താൻ ബത്തേരി: ബ്ളേഡ് മാഫിയാ സംഘം വീട്ടിൽ കയറി സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തിയതിനെ തുട൪ന്ന് ക൪ഷകനായ ബത്തേരി അമയിപ്പാലം മലങ്കരക്കുന്ന് സ്വദേശി മുണ്ടക്കൽ ഷാജി (40) ആത്മഹത്യ ചെയ്ത സംഭവത്തിൽ ബ്ളേഡുകാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪ രംഗത്ത്.
 കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪ വ്യാഴാഴ്ച ദേശീയപാത ഉപരോധിച്ചു. ബ്ളേഡുകാരനുമായി ബന്ധപ്പെട്ട ബത്തേരി ടൗണിലെ വ്യാപാര സ്ഥാപനത്തിന് സമീപമാണ് സ൪വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. 
പണം പലിശക്ക് കൊടുക്കുന്ന സംഘത്തിൻെറ തലവൻ സുൽത്താൻ ബത്തേരി സ്വദേശി റോബ൪ട്ട് അലക്സാണ്ടറുടെ ഭീഷണിയെ തുട൪ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പ് ഷാജിയുടെ ഷ൪ട്ടിൻെറ പോക്കറ്റിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ൪ഷങ്ങൾക്കുമുമ്പു നടന്ന സാമ്പത്തിക ഇടപാടിൻെറ ബാധ്യത തീ൪ത്തിട്ടും കൊള്ളപ്പലിശക്കാ൪ ഷാജിയെ വീണ്ടും വേട്ടയാടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഷാജിയെ ഭീഷണിപ്പെടുത്തി വാങ്ങിയ 15.6 ലക്ഷം രൂപ കുടുംബത്തിന് തിരിച്ചുനൽകാൻ നടപടിയെടുക്കുക,  ഭീഷണിപ്പെടുത്തി വാങ്ങിയ രേഖകൾ,  മുദ്രപത്രം, ചെക്ക് എന്നിവ തിരിച്ചുകൊടുപ്പിക്കുക, വീട്ടിൽ അതിക്രമിച്ചു കടന്ന് സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തി ഭീകരാവസ്ഥ സൃഷ്ടിച്ച ഗുണ്ടാത്തലവനും സംഘത്തിനുമെതിരെ കേസ് എടുക്കുക,  കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ആക്ഷൻ കമ്മിറ്റി ദേശീയപാത ഉപരോധിച്ചത്. 
കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ സുരേഷ് താളൂ൪, പി.എം. ജോയി, സി.പി.എം ഏരിയാ സെക്രട്ടറി കെ. ശശാങ്കൻ, ബേബി വ൪ഗീസ്, പി.കെ. രാമചന്ദ്രൻ, കെ.കെ. പൗലോസ്, പി. പ്രഭാകരൻ നായ൪, കെ.എ. ഐസക് എന്നിവ൪ സംസാരിച്ചു. അന്യായമായി ബ്ളേഡുസംഘം തട്ടിയെടുത്ത പണം പിടിച്ചെടുത്ത് ഷാജിയുടെ കുടുംബത്തിന് നൽകാൻ അടിയന്തര നടപടിവേണമെന്ന് സി.പി.എം നേതാവും ബ്ളോക് പഞ്ചായത്ത് അംഗവുമായ സുരേഷ് താളൂ൪ ആവശ്യപ്പെട്ടു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.