തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയിലെ വിദ്യാ൪ഥിനികൾക്ക് പ്രസവാവധി ആനുകൂല്യം നൽകാൻ സെനറ്റ് തീരുമാനം. ആദ്യഘട്ടത്തിൽ എം.സി.എ വിദ്യാ൪ഥിനികൾക്കാണ് ആനുകൂല്യം. തുട൪ന്ന് മറ്റു കോഴ്സുകൾക്കും ബാധകമാക്കും.
കോഴ്സ് തീരുന്നതിനിടെ പ്രസവാവധിയിൽ പ്രവേശിക്കുന്നവ൪ക്ക് സപ്ളിമെൻററി പരീക്ഷയെഴുതാനാണ് നിലവിൽ നിയമമുള്ളത്. സപ്ളിമെൻററി പരീക്ഷ എഴുതി ഫലം കാത്തിരിക്കുമ്പോഴേക്കും ആ ബാച്ചിലുള്ളവ൪ കോഴ്സ് കഴിഞ്ഞിരിക്കും. നിയമഭേദഗതി പ്രാബല്യത്തിൽ വന്നാൽ ഈ പ്രശ്നമൊഴിവാകും.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ് കോഴ്സുകൾക്കും പ്രസവാവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ൪വകലാശാലാ ലീഗൽ സെൽ ബന്ധപ്പെട്ട ദേശീയ ഏജൻസിക്ക് കത്തെഴുതിയിട്ടുണ്ട്. അനുകൂലമായ മറുപടി അയക്കാത്തതിനാലാണ് എം.സി.എക്ക് മാത്രം തൽക്കാലം ആനുകൂല്യം നടപ്പാക്കിയത്. എം.സി.എക്ക് പഠിക്കുന്ന വിദ്യാ൪ഥിനികൾ പ്രസവാവധിക്കു ശേഷം പുന$പ്രവേശം നേടി പരീക്ഷ എഴുതുന്നത് ആദ്യ ചാൻസായി കണക്കാക്കും. സംസ്ഥാനത്ത് കാലിക്കറ്റിൽ മാത്രമാണ് ഈ അവധി നൽകുന്നത്.
26,325 ബിരുദങ്ങൾക്കും സെനറ്റ് അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.