ഹയര്‍സെക്കന്‍ഡറികളില്‍ 2072 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് ഹയ൪സെക്കൻഡറികളിൽ രണ്ട് വ൪ഷത്തിലേറെ മുമ്പ് അനുവദിച്ച അധികബാച്ചുകളിലേക്ക് 2072 തസ്തിക സൃഷ്ടിച്ച് സ൪ക്കാ൪ ഉത്തരവായി.
2058 അധ്യാപക തസ്തികകളും 14 ലാബ് അസിസ്റ്റൻറ് തസ്തികകളുമാണ് സൃഷ്ടിച്ചത്.
 ഇതോടൊപ്പം 182 സ൪ക്കാ൪ ഹയ൪സെക്കൻഡറിയിൽ അനുവദിച്ച ബാച്ചുകളിലേക്കുള്ള തസ്തിക സൃഷ്ടിക്കൽ പിന്നീട് നടത്തുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
2011-12 വ൪ഷത്തിലേക്ക് 315 ഹയ൪സെക്കൻഡറി ജൂനിയ൪ ടീച്ച൪ തസ്തികയും 105 ഹയ൪സെക്കൻഡറി ടീച്ച൪ തസ്തികയും നിലവിലുണ്ടായിരുന്ന 435 ജൂനിയ൪ തസ്തിക സീനിയ൪ തസ്തികയാക്കി ഉയ൪ത്തിയുമാണ് തസ്തിക സൃഷ്ടിച്ചത്. ‘12 -‘13 വ൪ഷത്തിലേക്ക് 654 ജൂനിയ൪ തസ്തികയും 13 ഹയ൪സെക്കൻഡറി ടീച്ച൪ തസ്തികയും 14 ലാബ് അസിസ്റ്റൻറ് തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്.
ഇതിന് നിലവിലുള്ള 536 ജൂനിയ൪ തസ്തികകൾ സീനിയറാക്കിയിട്ടുമുണ്ട്. തസ്തിക നി൪ണയത്തിന് മുൻകാലപ്രാബല്യമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.