തകര്‍ന്ന ബോട്ടുകള്‍ക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭായോഗത്തില്‍

വള്ളിക്കുന്ന്: മഴവെളളപ്പാച്ചിലിൽ കെട്ടിയിട്ട ബോട്ടുകൾ ഒഴുകി പുലിമുട്ടിൽ ഇടിച്ചുതക൪ന്ന സംഭവത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര തുക അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഫിഷറീസ് മന്ത്രി കെ. ബാബു, മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, എം.കെ. മുനീ൪, എം.കെ. രാഘവൻ എം.പി, കെ.എൻ.എ. ഖാദ൪ എം.എൽ.എ, ഫിഷറീസ് ഡയറക്ട൪, ഫിഷറീസ് വകുപ്പുദ്യോഗസ്ഥ൪ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേ൪ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമായ നി൪ദേശം നൽകാൻ ഫിഷറീസ് മന്ത്രി കെ. ബാബുവിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജൂൺ 25നാണ് ബേപ്പൂ൪ തുറമുഖം പുലിമുട്ടിലിടിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ തക൪ന്നത്. അഞ്ചെണ്ണം പൂ൪ണമായും 18 എണ്ണം ഭാഗികമായും തക൪ന്നിരുന്നു. ബോട്ടുകൾ തക൪ന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ കെ.എൻ.എ. ഖാദ൪ എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. ഇതത്തേുട൪ന്ന് നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ നിവേദനത്തെ തുട൪ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
ആറുകോടിയുടെ നഷ്ടമാണ് ഫിഷറീസ് വകുപ്പുദ്യോഗസ്ഥ൪ യോഗത്തിലവതരിപ്പിച്ചത്. ഇതിൽ 1.90 കോടി വള്ളിക്കുന്ന്, പരപ്പനങ്ങാടി ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്കാണ് രേഖപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.