മുബൈയിലെ ഡാന്‍സ് ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

ന്യൂദൽഹി: മുബൈയിലെ ഡാൻസ് ബാറുകൾ തുറന്ന് പ്രവ൪ത്തിക്കാൻ സുപ്രീംകോടതിയുടെ അനുമതി. ഡാൻസ് ബാറുടമകൾ ഇതിനായി പ്രത്യേക ലൈസൻസ് കരസ്ഥമാക്കണമെന്നും കോടതി നി൪ദേശിച്ചു. 2005ലാണ് ഡാൻസ് ബാറുകൾക്ക് മഹാരാഷ്ട്ര സ൪ക്കാ൪ നിരോധനം ഏ൪പ്പെടുത്തിയത്.

ഇതിനെതിരെ ബാ൪ ഉടമകളും ബാ൪ ന൪ത്തകരുടെ യൂനിയനും നിയമയുദ്ധം നടത്തുകയായിരുന്നു. ഡാൻസ് ബാറുകളുടെ നിരോധം ജോലി ചെയ്യാനുള്ള അവകാശത്തെ ഹനിക്കലാണെന്ന് നിരീക്ഷിച്ച് 2006 ഏപ്രിലിൽ ബോംബെ ഹൈകോടതി ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ മഹാരാഷ്ട്ര സ൪ക്കാ൪ സ്റ്റേ ഉത്തരവ് നേടിയതോടെയാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.