കാസ൪കോട്: മദ്റസ നവീകരണ പദ്ധതിയിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം സംസ്ഥാനത്തെ 1462 മദ്റസകൾക്ക് 3558.94 ലക്ഷം രൂപ നൽകാൻ കേന്ദ്ര ഗ്രാൻറ് ഇൻ എയ്ഡ് കമ്മിറ്റി യോഗം തീരുമാനിച്ചു. 2013-14 വ൪ഷം അനുവദിച്ച തുകയുടെ ആദ്യ ഗഡുവാണിത്. രണ്ട് തുല്യ ഗഡുക്കളായാണ് ഫണ്ട് ലഭ്യമാക്കുക.
ന്യൂനപക്ഷങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന (ഐ.ഡി.എം.ഐ) പദ്ധതിയിൽ സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാൻ യോഗം ശിപാ൪ശ ചെയ്തില്ല. നടപ്പ് അധ്യയന വ൪ഷം 5000 ലക്ഷം രൂപയാണ് കേന്ദ്രം ഐ.ഡി.എം.ഐക്കായി അനുവദിച്ചത്. ഈ ഫണ്ട് അസം, മഹാരാഷ്ട്ര, ക൪ണാടക, ഉത്തരാഖണ്ഡ്, മിസോറാം, യു.പി എന്നീ സംസ്ഥാനങ്ങൾക്ക് അനുവദിക്കാനാണ് തീരുമാനം. സംസ്ഥാനത്തിന് നേരത്തേ അനുവദിച്ച ഫണ്ടിൻെറ വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കുന്നതിൽ വീഴ്ചവരുത്തിയതാണ് സംസ്ഥാനത്തിൻെറ പദ്ധതി നി൪ദേശങ്ങൾ നിരാകരിക്കാൻ കാരണം. 2011 സെപ്റ്റംബ൪ 22ന് 10 സ്ഥാപനങ്ങൾക്ക് 221.53 ലക്ഷം രൂപ, 2012 ജനുവരി നാലിന് 33 സ്ഥാപനങ്ങൾക്ക് 719.17 ലക്ഷം രൂപ, 2012 മാ൪ച്ച് 22ന് 41 സ്ഥാപനങ്ങൾക്ക് 877.23 ലക്ഷം രൂപ, 2012 മാ൪ച്ച് 27ന് 42 സ്ഥാപനങ്ങൾക്ക് 981.34 ലക്ഷം രൂപ എന്നിങ്ങനെ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചിരുന്നു. ഇതിൻെറ വിനിയോഗ സ൪ട്ടിഫിക്കറ്റാണ് ഹാജരാക്കാത്തത്. ഇതേതുട൪ന്ന് 2012-13 വ൪ഷം സംസ്ഥാനം സമ൪പ്പിച്ച 51 പദ്ധതികൾ കമ്മിറ്റി പരിഗണിച്ചില്ല.
മദ്റസ നവീകരണ, ഐ.ഡി.എം.ഐ പദ്ധതികൾക്ക് സ൪ക്കാ൪ നീക്കിവെക്കുന്ന ഫണ്ടിനേക്കാൾ ആവശ്യം വളരെ കൂടുതലാണെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയ വക്താവ് പറഞ്ഞു. പുതിയ അപേക്ഷകൾ പരിഗണിക്കുന്നതിനേക്കാൾ പുതുക്കലിനാണ് മുൻഗണന നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.