33 ലക്ഷം തട്ടിയ കേസിലും ശാലുമേനോനെ പ്രതിചേര്‍ത്തു

കൊച്ചി: സോളാ൪ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ഒളിവിൽ പോകാൻ സഹായിച്ചതിന് നടി ശാലുമേനോനെതിരെ വീണ്ടും കേസെടുത്തു. പെരുമ്പാവൂ൪ സ്വദേശി സജാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂ൪ പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിലാണ് ശാലുവിനെ മൂന്നാം പ്രതിയാക്കിയിരിക്കുന്നത്. കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാംപ്രതിയും സരിത എസ്. നായ൪ രണ്ടാം പ്രതിയുമാണ്. സജാദിൻെറ കൈയിൽനിന്നും 33 ലക്ഷം  തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ് രജിസ്റ്റ൪ ചെയ്തിട്ടുള്ളത്. സോളാ൪ തട്ടിപ്പിൽ ബിജുവിനും സരിതക്കും എതിരെ മുമ്പും കേസ് രജിസ്റ്റ൪ ചെയ്തിരുന്നുവെങ്കിലും സജാദിൻെറ പരാതിയെ തുട൪ന്നായിരുന്നു സരിത അറസ്റ്റിലായത്. എന്നാൽ, സരിതയെ അറസ്റ്റ് ചെയ്തതോടെ ഒളിവിൽ പോയ ബിജു രാധാകൃഷ്ണൻ ശാലുമേനോൻെറ കാറിലായിരുന്നു കേരളം വിട്ടതെന്ന് അന്വേഷണസംഘം കണ്ടത്തെിയിരുന്നു. ശാലു സ്വന്തം മൊബൈൽ ഫോണും ബിജുവിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ ശാലുവിനേയും ഉൾപ്പെടുത്തിയത്.  തിരുവനന്തപുരം സ്വദേശി റാസിഖ് അലി നൽകിയ പരാതിയിൽ വിശ്വാസ വഞ്ചന, ചതി എന്നീ വകുപ്പുകൾ പ്രകാരം മറ്റൊരു കേസിലും പ്രതിയായ ശാലുമേനോനെ നിലവിൽ ഈ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.