ശ്രീധരന്‍ നായരുടെ മൊഴിയുടെ പകര്‍പ്പ് നല്‍കല്‍: ഹരജി വിധിപറയാന്‍ 18ലേക്ക് മാറ്റി

പത്തനംതിട്ട: സോളാ൪ തട്ടിപ്പിനിരയായ കോന്നിയിലെ വ്യവസായി മല്ളേലി ശ്രീധരൻ നായ൪ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പക൪പ്പ് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷക൪ നൽകിയ ഹരജി വിധി പറയാൻ വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹരജിയിൽ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് മുഹമ്മദ് റെയ്സ് വാദം  കേൾക്കൽ പൂ൪ത്തിയാക്കിയ ശേഷം വിധിപറയാൻ മാറ്റുകയായിരുന്നു. മൊഴിയിൽ മുഖ്യമന്ത്രിക്കെതിരെ പരാമ൪ശമുണ്ടെന്നാണ് കരുതുന്നത്. പ്രതിഭാഗം അഭിഭാഷക൪ക്ക് പക൪പ്പ് നൽകുന്നതോടെ മൊഴി പരസ്യമാകും. മൊഴിയുടെ പക൪പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ സരിത എസ്. നായ൪, ബിജു രാധാകൃഷ്ണൻ, ജോപ്പൻ എന്നിവരും മറ്റ് നാലുപേരും കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസ് പരിഗണിക്കവേ ജോപ്പൻെറ അഭിഭാഷകൻ ജി.എം. ഇടിക്കുള മാത്രമാണ് വാദങ്ങൾ നിരത്തിയത്. ശ്രീധൻ നായരുടേത് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം രേഖപ്പെടുത്തിയ സാക്ഷിമൊഴി മാത്രമാണെന്നും അത് പരസ്യപ്പെടുത്തുന്നത് കേസ് അന്വേഷണത്തെ സ്വാധീനിക്കില്ളെന്നും ഇടിക്കുള വാദിച്ചു. കേസിലെ സാക്ഷിയായ ശ്രീധരൻ നായ൪ ഇടക്കിടെ മൊഴി മാറ്റുന്നതിനാൽ തങ്ങൾ വെട്ടിലാകുമെന്നുകണ്ടാണ് പൊലീസ് അദ്ദേഹത്തെ റാന്നി കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയത്. ക്രമിനൽ നടപടിച്ചട്ടം 164 പ്രകാരം രേഖപ്പെടുത്തുന്ന മൊഴി പരസ്യപ്പെടുത്തരുതെന്ന് രാജ്യത്ത് ഒരു കോടതിയും വിധിച്ചിട്ടില്ളെന്നും ഇടിക്കുള ചൂണ്ടിക്കാട്ടി.
മൊഴി പരസ്യപ്പെടുത്തുന്നത് മാധ്യമ ച൪ച്ചക്ക് വഴിവെക്കുകയും കുറ്റപത്രം പോലും സമ൪പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നും അസിസ്റ്റൻറ് പബ്ളിക് പ്രോസിക്യൂട്ട൪ ആ൪. പ്രദീപ് കുമാ൪ വാദിച്ചു.
164 ചട്ട പ്രകാരം രേഖപ്പെടുത്തിയ മൊഴി പരസ്യപ്പെടുത്താമെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ളെന്നും അദ്ദേഹം വാദിച്ചു.
ശ്രീധരൻ നായരുടെ മൊഴിയിൽ സരിതക്കൊപ്പം താൻ മുഖ്യമന്ത്രിയെ കണ്ട് ച൪ച്ച നടത്തിയെന്നും അതിന് ശേഷമാണ് 40 ലക്ഷം രൂപയുടെ ചെക്  മാറി തുകയെടുക്കാൻ സരിത യുടെ ടീം സോളാ൪ കമ്പനിയെ അനുവദിച്ചതെന്നും പറയുന്നുണ്ട് എന്നാണ് കരുതുന്നത്. സോളാ൪ തട്ടിപ്പ് സംബന്ധിച്ച് ശ്രീധരൻ നായ൪ കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ മുഖ്യമന്ത്രിയോടും എന്ന് പരാമ൪ശിച്ചിരുന്നത് വൻ വിവാദമായിരുന്നു. ഈ പരാമ൪ശം വിശദീകരിച്ച് മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.