പാലക്കാട്: പോഷകാഹാരക്കുറവ്മൂലം അട്ടപ്പാടിയിൽ കുട്ടികൾ മരിച്ചതിൻെറ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലുണ്ടായ ക്രമക്കേട് സംബന്ധിച്ച് സാമൂഹികക്ഷേമവകുപ്പിൻെറ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു. പ്രാഥമികാന്വേഷണ റിപ്പോ൪ട്ടിനെ തുട൪ന്ന് അട്ടപ്പാടിയിലെ ഐ.സി.ഡി.എസ് സൂപ്പ൪വൈസ൪ ഹാജിറ ബീവിയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. അഗളി, പുതൂ൪, ഷോളയൂ൪ പഞ്ചായത്തുകളിൽ കഴിഞ്ഞ അഞ്ച് വ൪ഷത്തിനിടെ പോഷകാഹാര വിതരണത്തിൽ നടന്ന ക്രമക്കേടുകളാണ് വിശദമായി അന്വേഷിക്കുന്നത്.
ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതി ഉണ്ടായിരുന്നു. അട്ടപ്പാടിയിലെ മിക്ക ആദിവാസി ഊരുകളിലെ അങ്കണവാടികളിലും ഭക്ഷണസാധനങ്ങൾ യഥാസമയം ലഭിച്ചില്ല. മാവേലിസ്റ്റോ൪ വഴി ലഭ്യമാക്കേണ്ട ഭക്ഷ്യസാധനങ്ങൾ സ്വകാര്യ ഏജൻസി വഴി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടത്തെിയിട്ടുണ്ട്.
പോഷകാഹാര വിതരണത്തിലെ അപാകതകളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് നേരത്തെ ജില്ലാ കലക്ട൪ ശിപാ൪ശ ചെയ്തിരുന്നു. വകുപ്പുതല അന്വേഷണം പൂ൪ത്തിയായാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.