വടകര: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫോണിൽ ലഭിക്കാൻ ഗൺമാനായിരുന്ന സലിം രാജ് തനിക്ക് സരിതയുടെ ഫോൺ നമ്പ൪ തന്നുവെന്ന് എം.വി. ജയരാജൻ. വടകര കോട്ടപ്പറമ്പിൽ സി.പി.എം സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇതു പറഞ്ഞത്. കണ്ണൂരിൽ നടന്ന ഡി.വൈ.എഫ്.ഐയുടെ രാപ്പകൽ സമരവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചത്. ആദ്യം മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള ആ൪.കെയെയാണ് വിളിച്ചത്. അദ്ദേഹം സലിം രാജിൻെറ നമ്പ൪ തന്നു. സലിമിനെ ബന്ധപ്പെട്ടപ്പോൾ താൻ ഡ്യൂട്ടിയിലില്ളെന്നും ഇപ്പോൾ മുഖ്യമന്ത്രിയെ കിട്ടാവുന്ന മറ്റൊരു നമ്പ൪ തരാമെന്നും പറഞ്ഞാണ് സരിതയുടെ ഫോൺ നമ്പ൪ തന്നത്. അത് കുറിച്ചുവെച്ചെങ്കിലും വിളിക്കേണ്ടിവന്നില്ല. തന്നെ പറ്റിക്കാൻ വേണ്ടി തന്നതായിരിക്കില്ല. അയാൾക്ക് എപ്പോഴും ഓ൪മയുള്ള നമ്പ൪ പറഞ്ഞുപോയതായിരിക്കും. വിളിച്ചിരുന്നെങ്കിൽ നമ്മളും പെട്ടുപോയേനെ. ഇതാ പറഞ്ഞത് മോളിലൊരാളുണ്ടെന്ന് ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.