തിരുനാവായ: മുൻ മന്ത്രിയും എൻ.സി.പി ദേശീയ നി൪വാഹക സമിതിയംഗവുമായ എ.സി. ഷൺമുഖദാസിൻെറ ചിതാഭസ്മം വെള്ളിയാഴ്ച കാലത്ത് ചെറുമകൻ അരവിന്ദ് പി. ചോളൻ നിളയിലൊഴുക്കി. നാവാമുകുന്ദ ക്ഷേത്രം സത്രം ഹാളിൽ പൊതുദ൪ശനത്തിനു വെച്ച ചിതാഭസ്മ കുംഭത്തിൽ രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക രംഗത്ത് നിരവധി പേ൪ പുഷ്പാ൪ച്ചന നടത്തിയ ശേഷമാണ് നിമജ്ജനം ചെയ്തത്. ചടങ്ങിൽ ഭാര്യ ഡോ. പാറുക്കുട്ടി, മക്കളായ ഡോ. ഷറീനാ ദാസ്, ഡോ. ഷബ്നാദാസ്. മരുമകൻ: ടി. സജീവൻ, പേരമക്കൾ തുടങ്ങിയവ൪ പങ്കെടുത്തു. എ.കെ. ശശീന്ദ്രൻ എം.എൽ.എ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബാബു കാ൪ത്തികേയൻ, സെക്രട്ടറിമാരായ രാജൻ, ഡോ. സി.പി.കെ. ഗുരുക്കൾ, ആലീസ് മാത്യു തുടങ്ങിഒട്ടേറെപ്പേ൪ ആദരാഞ്ജലികള൪പ്പിക്കാനത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.