അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തില്‍

കണ്ണൂ൪:  ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും നരേന്ദ്രമോഡിയുടെ വലംകൈയുമായ അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദ൪ശനം നടത്തി. പൊന്നിൻകുടം സമ൪പ്പിച്ചു. ഇന്നലെ പുല൪ച്ചെ അഹമ്മദാബാദിൽനിന്ന് വിമാന മാ൪ഗം മംഗലാപുരത്തത്തെിയ ഷാ രാവിലെ എട്ടു മണിയോടെയാണ് ക്ഷേത്രത്തിലത്തെിയത്.  ക്ഷേത്ര ജീവനക്കാരായ സി.പി. ബലദേവൻ, എം. നാരായണൻ നമ്പ്യാ൪ എന്നിവ൪ ചേ൪ന്ന് സ്വീകരിച്ചു. ഭരണി നക്ഷത്രത്തിലാണ് പൊന്നിൻ കുടം സമ൪പ്പിച്ചത്. പയ്യന്നൂരിലെ ജ്യോത്സ്യൻ സദനം മാധവ പൊതുവാളിൻെറ കൂടെയത്തെിയ അമിത് ഷാക്കൊപ്പം അഹമ്മദാബാദിലെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.സന്ദ൪ശനം കേരള പൊലീസിനും ബി.ജെ.പി നേതൃത്വത്തിനും അറിവുണ്ടായിരുന്നില്ല.  ഗുജറാത്ത് കലാപകാലത്ത് മോഡിക്ക്  കൂട്ടുനിന്ന അമിത് ഷാ നിരവധി കേസുകളിലും പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട വഴിപാടിൻെറ ഭാഗമായാണ് ക്ഷേത്ര സന്ദ൪ശനം.  അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോഡി ഗുജറാത്തിൽ നിന്ന് മത്സരിക്കുമെന്നും ബി.ജെ.പിയെ ദേശീയ തലത്തിൽ നയിക്കുമെന്നും അമിത് ഷാ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നടത്താത്ത വികസനമാണ് മോഡി ഗുജറാത്തിൽ നടപ്പാക്കിയത്. പുതിയ തലമുറയുടെ സ്വപ്നമാണ് അദ്ദേഹം പ്രാവ൪ത്തികമാക്കുന്നത്. ഇന്ത്യയുടെ നാളത്തെ നേതാവ് മോഡിയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.