ഭോപാൽ: പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായ ആരോപണത്തെത്തുട൪ന്ന് മുൻ മധ്യപ്രദേശ് ധനമന്ത്രി രാഘവ്ജി അറസ്റ്റിൽ. ഭോപാലിലെ പഴയ നഗരമായ കോഹെ ഫിസാൽ മേഖലയിലെ ഫ്ളാറ്റിൽ നിന്നാണ് മുൻ മന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് ഭോപാൽ മേഖലാ ഐ.ജി ഉപേന്ദ്ര ജെയ്ൻ പറഞ്ഞു. രാഘവ്ജിയുടെ വേലക്കാരൻ നൽകിയ പരാതിയെ തുട൪ന്നാണ് അറസ്റ്റ്. കഴിഞ്ഞ മൂന്നര വ൪ഷമായി തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിക്കൊണ്ടിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. സ൪ക്കാ൪ ജോലി വാഗ്ദാനം ചെയ്താണ് ഇതിനിരയാക്കിയെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.