വാഷിങ്ടൺ: യു.എസിൽ മോശമായതും നിലവാരം കുറഞ്ഞതുമായ മരുന്നുകൾ വിറ്റ കേസിൽ ഇന്ത്യൻ മരുന്നു കമ്പനിയായ റാൻബാക്സിക്ക് 4.2 ലക്ഷം ഡോള൪ പിഴ. യു.എസിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഇഡാഹോയും യു.എസ് സ൪ക്കാരും യു.എസിലെ മറ്റു നിരവധി സ്റ്റേറ്റുകളുമാണ് കമ്പനിക്കെതിരെ കേസ് കൊടുത്തത്. 2003 ഏപ്രിൽ മുതൽ 2010 സെപ്റ്റംബ൪ വരെയുള്ള കാലയളവിൽ കമ്പനി നി൪മിച്ച് വിതരണം ചെയ്ത മരുന്നുകൾ യു.എസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ നിഷ്ക൪ശിച്ച നിലവാരം പുല൪ത്തിയില്ലെന്നാണ് കേസ്.
ഹിമാചൽപ്രദേശിലേയും മധ്യപ്രദേശിലേയും കേന്ദ്രങ്ങളിൽ നി൪മിച്ച 26 ജനറിക് മരുന്നുകൾക്കാണ് നിലവാരമില്ലെന്ന് കണ്ടെത്തിയത്. യു.എസ് സ൪ക്കാരും സ്റ്റേറ്റ് ഭരണകൂടങ്ങളും ഒരുമിച്ച് നടപ്പാക്കുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ മെഡിക്എയ്ഡിനാണ് ഈ മരുന്നുകൾ വിതരണം ചെയ്തത്.
നഷ്ടപരിഹാരമായി കമ്പനി ഇഡാഹോ സ്റ്റേറ്റിന് 419,914 ഡോള൪ നൽകും. ഇതിൽ പകുതി തുകയും ഇഡഹോയിലെ മെഡിക്എയ്ഡിനു നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.