മഹാബോധി സ്ഫോടനം ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് സംശയിക്കുന്നതായി ദിഗ്വിജയ് സിങ്

ന്യൂദൽഹി: ബീഹാ൪ ബുദ്ധഗയയിലെ മഹാബോധി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം ഉണ്ടായ സ്ഫോടന പരമ്പര ബി.ജെ.പിയുടെ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ്.


കഴിഞ്ഞ ദിവസങ്ങളിലെ ചില സംഭവങ്ങളെയും പ്രസ്താവനകളെയും അനാവരണം ചെയ്യുമ്പോൾ, സ്ഫോടനവും ബി.ജെ.പിയും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദിഗ്വിജയ് സിങ് ട്വിറ്ററിൽ കുറിച്ചു. ‘അമിത് ഷാ അയോധ്യയിൽ രാമക്ഷേത്രം വാഗ്ദാനം ചെയ്യുന്നു. തൊട്ടുപിന്നിൽ നരേന്ദ്ര മോഡി ബീഹാറിൽ ബി.ജെ.പി പ്രവ൪ത്തകരെ അഭിസംബോധന ചെയ്ത് നിതീഷ് കുമാറിനെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നു. അടുത്ത ദിവസം വലിയ സ്ഫോടന പരമ്പര അരങ്ങേറുന്നു. ഇവയെല്ലാം തമ്മിൽ ബന്ധമില്ളേ? ഏതായാലും എൻ.ഐ.എ അന്വേഷണം പൂ൪ത്തിയാക്കട്ടെ’ -ദിഗ്വിജയ് ട്വിറ്റ൪ സന്ദേശത്തിൽ പറയുന്നു. സംഭവത്തെ രാഷ്ട്രീയവൽകരിക്കുന്ന ബി.ജെ.പിയുടെ നിലപാടിനെയും അദ്ദേഹം ശക്തമായി വിമ൪ശിച്ചു.

അതിനിടെ, സ്ഫോടനങ്ങളെ പ്രതിരോധിക്കുന്നതിൽ നിതീഷ് കുമാ൪ സ൪ക്കാ൪ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബീഹാറിലെ മഗധയിൽ ബി.ജെ.പിയും ആ൪.ജെ.ഡിയും ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്‍്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന സ൪ക്കാ൪ അത് ഗൗനിച്ചില്ളെന്നാണ്് ബി.ജെ.പിയുടെ പ്രധാന ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.