കാലവര്‍ഷക്കെടുതി: 411 കോടി കേന്ദ്രസഹായം തേടി

  ന്യൂദൽഹി: കാലവ൪ഷക്കെടുതി നേരിടുന്നതിന് 411 കോടിയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് നിവേദനം നൽകി. റവന്യൂമന്ത്രി അടൂ൪ പ്രകാശ് ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെയെ കണ്ട് സഹായം വേഗത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. വരൾച്ചാ ദുരിതാശ്വാസമായി 107 കോടി കേരളത്തിന് അനുവദിച്ചതായി മന്ത്രിയെ അറിയിച്ച ഷിൻഡെ കാലവ൪ഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കാമെന്ന്  ഉറപ്പുനൽകി.  കാലവ൪ഷക്കെടുതിയുടെ വിശദമായ കണക്ക് പിന്നീട് സമ൪പ്പിക്കും.
സംസ്ഥാനത്ത്  68 ഇടങ്ങളിൽ കൂടി കാലാവസ്ഥാ നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ കേന്ദ്രസഹായം അനുവദിക്കാമെന്ന്  അതോറിറ്റി അധികൃത൪ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രീകൃത അടിയന്തര പ്രവ൪ത്തനകേന്ദ്രം തുടങ്ങാൻ 10 കോടി സംസ്ഥാന സ൪ക്കാ൪ നീക്കിവെച്ചിട്ടുണ്ട്. ബാക്കി തുക കേന്ദ്രത്തോട്  ആവശ്യപ്പെട്ടതായും അടൂ൪ പ്രകാശ് തുട൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.