മംഗലാപുരം: മണിപ്പാലിൽ മലയാളി മെഡിക്കൽ വിദ്യാ൪ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിലെ രണ്ടാംപ്രതിഹരിപ്രസാദ പൂജാരി, തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ മുഖ്യപ്രതി യോഗേഷിൻെറ സഹോദരൻ ബാലചന്ദ്ര, രണ്ടാംപ്രതി ഹരിപ്രസാദ പൂജാരിയുടെ സഹോദരൻ ഹരീന്ദ്രനാരായണ എന്നിവരെ ഉഡുപ്പി സി.ജെ.എം കോടതി ജൂലൈ 15 വരെ റിമാൻഡ് ചെയ്തു.
ഐ.പി.സി 201 വകുപ്പ് പ്രകാരമാണ് തെളിവ് നശിപ്പിച്ചവ൪ക്കെതിരെ കേസെടുത്തത്. മുഖ്യപ്രതികൾ വിദ്യാ൪ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയിലെ രക്തവും അന്വേഷണത്തെ സഹായിക്കുന്ന മറ്റ് തെളിവുകളും നശിപ്പിച്ചത് ബാലചന്ദ്രയും ഹരീന്ദ്രനാരായണനുമാണെന്ന് കണ്ടത്തെിയിരുന്നു. ജൂൺ 20 നാണ് വിദ്യാ൪ഥിനി ബലാത്സംഗത്തിനിരയായത്.
ഒന്നാംപ്രതി യോഗേഷ് അറസ്റ്റിലാകുന്നതിന് മുമ്പ് ആത്മഹത്യാശ്രമം നടത്തിയതിനെ തുട൪ന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ സുഖം പ്രാപിക്കുന്നതോടെ കോടതിയിൽ ഹാജരാക്കും. രണ്ടാംപ്രതി ഹരിപ്രസാദ പൂജാരിയെ കസ്റ്റഡി കാലാവധി പൂ൪ത്തിയായതിനെ തുട൪ന്നാണ് ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയത്. ഇയാളെ ഷിമോഗ ജയിലിലേക്കും ബാലചന്ദ്ര, ഹരീന്ദ്രനാരായണ എന്നിവരെ ഹിരിയഡുക്ക ജയിലിലേക്കും മാറ്റി. മൂന്നാംപ്രതി ആനന്ദിൻെറ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.