മുലായമിന് പ്രധാനമന്ത്രിയുടെ വീട് അടിച്ചുവാരാനുള്ള യോഗ്യതയില്ളെന്ന്

ഫൈസാബാദ്: സമാജ്വാദി പാ൪ട്ടി (എസ്.പി) നേതാവ് മുലായം സിങ് യാദവിന് പ്രധാനമന്ത്രിയുടെ വീട് അടിച്ചുവാരാനുള്ള യോഗ്യത പോലുമില്ളെന്ന് കോൺഗ്രസ് നേതാവും കേന്ദ്ര ഉരുക്കു മന്ത്രിയുമായ ബേനി പ്രസാദ് വ൪മ. ‘പ്രധാനമന്ത്രി ആവാനാണ് മുലായം സിങ്ങിൻെറ ആഗ്രഹം. എന്നാൽ, അയാൾ ആദ്യം പ്രധാനമന്ത്രിയുടെ വീട്ടിൽ അടിച്ചുവാരൽ ജോലി കിട്ടുമോ എന്നു നോക്കുന്നതാണ് നല്ലതെന്ന് ബേനി പ്രസാദ് വ൪മ ഫൈസാബാദിൽ പറഞ്ഞു.
എസ്.പി നേതാവായിരുന്ന ബേനി 2007ലാണ് പാ൪ട്ടി വിട്ട് കോൺഗ്രസിൽ ചേരുന്നത്. അന്നുമുതൽ മുലായം ബേനിയുടെ ശത്രുപക്ഷത്താണ്. അതേസമയം, ബേനി പ്രസാദിൻെറ പ്രസ്താവനയെ കോൺഗ്രസ് തള്ളിക്കളഞ്ഞു. മുലായം മുതി൪ന്ന നേതാവാണെന്നും ബേനി പ്രസാദിൻെറ അഭിപ്രായം നി൪ഭാഗ്യകരമാണെന്നും കോൺഗ്രസ് വക്താവ് മീം അഫ്സൽ ദൽഹിയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.