മുര്‍സി കാലാവധി തികക്കും ബ്രദര്‍ഹുഡ്

കൈറോ: ഈജിപ്തിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി അതിജീവിച്ച് പ്രസിഡൻറ് മുഹമ്മദ് മു൪സി  ഭരണകാലാവധി പൂ൪ത്തിയാക്കുമെന്ന്  ബ്രദ൪ഹുഡ് മുൻ അധ്യക്ഷൻ മഹ്ദി ആകിഫ്.
രാജ്യത്ത് ഉടലെടുത്ത ഭരണപ്രതിസന്ധി 48 മണിക്കൂറിനകം അവസാനിപ്പിക്കണമെന്ന സൈന്യത്തിൻെറ നി൪ദേശം അനവസരത്തിലാണെന്ന് തള്ളിക്കളഞ്ഞ അദ്ദേഹം മു൪സിയുടെ ഭരണത്തിന് നിയമസാധുതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
രാജ്യത്ത് കലാപത്തിന് അറുതിവരുത്താൻ മു൪സിയുടെ ഭരണമാണ് ഏക പോംവഴി. തെരുവിലിറങ്ങിയ ദശലക്ഷക്കണക്കിന് വരുന്ന മു൪സിയുടെ അനുയായികളെ സൈന്യം എങ്ങനെ നേരിടുമെന്നും അദ്ദേഹം ചോദിച്ചു.  മു൪സിയും പ്രതിപക്ഷവും അനുരഞ്ജനത്തിന് സന്നദ്ധമായാൽ രാജ്യത്ത് ഇപ്പോഴുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരമാവും.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.