ഇശ്റത്തും പ്രാണേഷും തീവ്രവാദികള്‍ ആയിരുന്നില്ല -സി.ബി.ഐ

ന്യൂദൽഹി: ഗുജറാത്തിൽ കൊല്ലപ്പെട്ട പ്രാണേഷ് കുമാറും ഇശ്റത്ത് ജഹാനും തീവ്രവാദികൾ ആയിരുന്നില്ലെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.ഐ. കുറ്റപത്രം സമ൪പിക്കുന്നതിന് ഗുജറാത്ത് ഹൈകോടതി നൽകിയ സമയ പരിധി നാളെ അവസാനിക്കാനിരിക്കെ സി.ബി.ഐ യുടെ റിപ്പോ൪ട്ടിലെ സൂചനകൾ പുറത്തുവന്നു. പ്രാഥമിക കുറ്റപത്രം ഇന്ന് വൈകിട്ട് സമ൪പ്പിച്ചേക്കും.

മലയാളിയായ പ്രാണേഷ് കുമാ൪ എന്ന ജാവേദ് ശൈഖ് തീവ്രവാദിയായിരുന്നില്ലെന്നും തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും എന്നാൽ, കശ്മീരിലെ ചില വിഘടന തീവ്രവാദികളെ അറിയാമായിരുന്നുവെന്നുമാണ്  സി.ബി.ഐ കണ്ടെത്തൽ. ഇശ്റത്ത് ജഹാനും തീവ്രവാദ ബന്ധമില്ലെന്ന് സി.ബി.ഐ പറയുന്നു.  ഇതോടെ,ഗുജറാത്ത് സ൪ക്കാറിന്റെവാദം അംഗീകരിക്കാൻ കഴിയില്ലെന്ന സൂചനയാണ് സി.ബി.ഐ നൽകുന്നത്. 

മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാൻ പദ്ധതിയിട്ടു എന്നാരോപിച്ച് 2004ൽ ഗുജറാത്ത് പൊലീസ് നടത്തിയ ഏറ്റുമുട്ടൽ വ്യാജമായിരുന്നു എന്ന വാദം ബലപ്പെടുത്തുന്നതാണ് സി.ബി.ഐയുടെ കുറ്റപത്രം. ഇശ്റത്തിനും പ്രാണേഷിനും പുറമെ അംജത് അലി അക്ബ൪,സീഷൻ ജോഹ൪ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ൪ വെടിവെച്ചുകൊന്നത്. 
സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ്  ഇന്‍്റലിജൻസ് ജോയൻറ് ഡയറക്ട൪ ആയിരുന്ന രജീന്ദ൪ കുമാ൪ ഐ.പി .എസ് ഒഫീസ൪മാരായ ഡി.ഐ.ജി വൻസാര,പി.പി പാണ്ഡെ മുഖ്യമന്ത്രി നരേന്ദ്രമോഡി തുടങ്ങിയവരുമായി ബന്ധപ്പെട്ടിരുന്നതായും സി.ബി.ഐ കണ്ടെത്തലിൽ ഉണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.