സോളാര്‍: രാജിക്ക് ചോരചിന്താനും തയാര്‍ -ഡി.വൈ.എഫ്.ഐ

തൃശൂ൪: സോളാ൪ പ്രതികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനും രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്.
 ഇരുവരും രാജിവെക്കും വരെ സമരം നടത്തും. അതിന് ചോരചിന്താനും തയാറാണ്. ആഭ്യന്തര മന്ത്രിയെ വഴിയിൽ തടയുമെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ബിജുവിൻെറ കൂട്ടാളി നടി ശാലു മേനോൻെറ ഗൃഹപ്രവേശത്തിന് അതുവഴി പോയപ്പോൾ കയറിയെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. ശാലു മേനോൻെറ വീടിന് മുന്നിൽ അവസാനിക്കുന്ന റോഡിലൂടെ വേറെ എവിടേക്കും പോകാനില്ല. തട്ടിപ്പിന് കൂട്ടുനിന്നതിന് നടപടിക്ക് വിധേയരായ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫുകൾ ചെയ്ത അതേകുറ്റം ആഭ്യന്തര മന്ത്രിയും ചെയ്തു. ശാലു മേനോൻെറ വാഹനത്തിൽ അവരുടെ മൊബൈൽ ഫോണുമായാണ് ബിജു  കടന്നതെന്ന് വ്യക്തമായിട്ടും ശാലുവിനെ അറസ്റ്റ് ചെയ്യുന്നില്ല. ഇവ൪ എങ്ങനെ ഫിലിം സെൻസ൪ ബോ൪ഡിൽ എത്തിയെന്ന് വ്യക്തമാക്കണം. ബോ൪ഡിൽനിന്ന്  നീക്കണം. ലൈംഗിക ആരോപണത്തിൻെറ പേരിൽ ഒരു എം.എൽ.എ രാജിവെച്ച കീഴ്വഴക്കം സംസ്ഥാനത്തില്ലെന്നാണ് ജനതാദൾ -എസിൻെറ വിശദീകരണമെന്ന് ജോസ് തെറ്റയിൽ വിഷയത്തിൽ സ്വരാജ് പ്രതികരിച്ചു. ധാ൪മികതക്ക് പരിഗണന നൽകണോ എന്ന് പരിശോധിക്കേണ്ടത് തെറ്റയിലാണ്. സമാന ആരോപണം നേരിടുന്ന എ.ടി. ജോ൪ജ് എം.എൽ.എയും രാജിവെക്കണമെന്നും സ്വരാജ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.