മംഗലാപുരം: പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു. ധ൪മസ്ഥലയിലെ കല്യാണമണ്ഡപത്തിൽ നടക്കാനിരുന്ന 17 വയസ്സുള്ള പെൺകുട്ടിയുടെ വിവാഹമാണ് രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലെത്തിയ അധികൃത൪ തടഞ്ഞത്. ഹാസൻ ജില്ലയിലെ ചെന്നരായപട്ടണത്തിലെ രങ്ക ഷെട്ടിയായിരുന്നു വരൻ. ഇയാൾക്ക് 26 വയസ്സുണ്ടെങ്കിലും പെൺകുട്ടിക്ക് പ്രായപൂ൪ത്തിയാകാത്തതിനെ തുട൪ന്നാണ് വിവാഹം തടഞ്ഞത്. വിവാഹദിവസമായ ഞായറാഴ്ച രാവിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ബൽത്തങ്ങാടി പൊലീസും തഹസിൽദാറും കല്യാണം നടത്തിയാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി വിവാഹം നടത്താനുള്ള തീരുമാനത്തിൽ നിന്നും ഇവരെ പിന്തിരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.