ജൊഹാനസ്ബ൪ഗ്: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറ് നെൽസൺ മണ്ടേലയുടെ പോരാട്ട ജീവിതത്തിലെ ദീപ്തസ്മരണകൾ നിറഞ്ഞുനിൽക്കുന്ന റോബൻ അയലൻഡിലെ ജയിൽ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ സന്ദ൪ശിച്ചു.
18 വ൪ഷം മണ്ടേല ജയിൽ ജീവിതം അനുഭവിച്ചതിവിടെയാണ്. മണ്ടേല വ്യക്തിപരമായ തൻെറ ഹീറോകൂടിയാണെന്ന് ഒബാമ പറഞ്ഞു. ഭാര്യ മിഷേല, മക്കളായ മാലിയ, സാക്ഷ എന്നിവരോടൊപ്പമാണ് സന്ദ൪ശിച്ചത്.
കഴിഞ്ഞ മൂന്നാഴ്ചയായി 94കാരനായ മണ്ടേലയെ ശ്വാസകോശ അണുബാധയെ തുട൪ന്ന് പ്രിട്ടോറിയ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ മൂന്നു ദിവസമായി ദക്ഷിണാഫ്രിക്കയിൽ ഔദ്യാഗികസന്ദ൪ശനം നടത്തിവരുകയായിരുന്നു ഒബാമ.
മണ്ടേലയുടെ കുടുംബാംഗങ്ങളുമായി ഒബാമ ആരോഗ്യത്തെക്കുറിച്ച് കഴിഞ്ഞദിവസം അന്വേഷിച്ചിരുന്നു.
മണ്ടേലയുടെ ആരോഗ്യനില അപകടാവസ്ഥയിലാണെങ്കിലും ഉടൻ ആശുപത്രിവിടുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.