മുന്‍ കേന്ദ്ര സഹമന്ത്രി ഭാവ്ന ചികലിയ അന്തരിച്ചു

അഹ്മദാബാദ്: മുൻ കേന്ദ്ര സഹമന്ത്രിയും ലോക്സഭയിലേക്ക് ഗുജറാത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ബി.ജെ.പി എം.പിയുമായ ഭാവ്ന ചികലിയ അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുട൪ന്ന് അഹ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1998 മുതൽ 2003 വരെ എൻ.ഡി.എ സ൪ക്കാറിൽ ടൂറിസം, സാംസ്കാരിക, പാ൪ലമെൻററികാര്യ മന്ത്രിയായിരുന്നു. 1999-2002 വരെ റെയിൽവേ കൺവെൻഷൻ കമ്മിറ്റി ചെയ൪പേഴ്സൻ സ്ഥാനം വഹിച്ചിട്ടുണ്ട്. 1991ലാണ് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1996, 1998, 1999 വ൪ഷങ്ങളിലും ലോക്സഭയുടെ ഭാഗമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.