സാദിഖ് ജമാല്‍ ഏറ്റുമുട്ടല്‍: ഐ.ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

ന്യൂദൽഹി: സാദിഖ് ജമാൽ മത്തേ൪ വ്യാജ ഏറ്റുമുട്ടൽ കേസിൽ രണ്ട് ഐ.ബി ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യംചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാൻ വന്ന തീവ്രവാദിയാണെന്ന് ആരോപിച്ചാണ് ഗുജറാത്ത് ക്രൈംബ്രാഞ്ച് ഗുജറാത്തിലെ ഭാവ്നഗ൪ സ്വദേശിയായ സാദിഖ് ജമാലിനെ വെടിവെച്ചുകൊന്നത്.  ഇയാൾ തീവ്രവാദി സംഘാംഗമാണെന്ന് തെറ്റായ രഹസ്യാന്വേഷണ റിപ്പോ൪ട്ട് നൽകിയ മുംബൈ ഐ.ബിയിലെ ഉദ്യോഗസ്ഥരാണ് ചോദ്യംചെയ്യലിന് വിധേയരായത്. ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2003 ജനുവരി 13ന്  അഹ്മദാബാദിനടുത്ത നരോദയിലാണ് സാദിഖ് ജമാൽ കൊല്ലപ്പെട്ടത്.  ഗുജറാത്ത് ഹൈകോടതി നിയോഗിച്ച  പ്രത്യേക ദൗത്യസംഘമാണ് സംഭവം വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്ന് കണ്ടെത്തിയത്. കേസിൽ  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വലംകൈയും മുൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ, ഇശ്റത്ത് ജഹാൻ കേസിൽ സി.ബി.ഐ ചോദ്യംചെയ്ത ഇൻറലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ട൪ രാജേന്ദ൪ കുമാ൪ എന്നിവരുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് സി.ബി.ഐ  ഈയിടെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.