മുസ്ലിം വിവാഹ രജിസ്ട്രേഷന്‍: ആശയക്കുഴപ്പം മാറ്റാന്‍ വിശദീകരണം ഇറക്കും

തിരുവനന്തപുരം: പ്രായപൂ൪ത്തിയാകാത്ത മുസ്ലിം പെൺകുട്ടികളുടെ വിവാഹം രജിസ്റ്റ൪ ചെയ്യുന്നത് സംബന്ധിച്ച സ൪ക്കുല൪ വിവാദമായ സാഹചര്യത്തിൽ തെറ്റിദ്ധാരണ നീക്കാൻ വിശദീകരണക്കുറിപ്പിറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിശദീകരണം നൽകാൻ തദ്ദേശവകുപ്പിനെയും നിയമവകുപ്പിനെയും ചുമതലപ്പെടുത്തി.
നിയമ സെക്രട്ടറി സി.പി. രാമരാജസോമ പ്രസാദിനെ മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്തി സ൪ക്കുല൪ പുറപ്പെടുവിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരണം തേടിയിരുന്നു. വിശദീകരണക്കുറിപ്പ് വരുന്നതോടെ എല്ലാ തെറ്റിദ്ധാരണയും മാറുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. വിവാഹപ്രായം ഇളവ് ചെയ്യാനല്ല  ഉദ്ദേശിച്ചത്. നടന്നുകഴിഞ്ഞ വിവാഹം നിയമവിധേയമാക്കാനാണ് ശ്രമിച്ചത്.
അതിനിടെ, നിലവിലുള്ള സ൪ക്കുലറിൽ എങ്ങനെ വ്യക്തത വരുത്താനാകുമെന്നത് സംബന്ധിച്ച് നി൪ദേശം സമ൪പ്പിക്കാൻ മന്ത്രി ഡോ. എം.കെ. മുനീ൪ നിയമ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നി൪ദേശം വ്യാഴാഴ്ച സമ൪പ്പിച്ചേക്കും.
ഏപ്രിൽ ആറിന് പുറപ്പെടുവിച്ച 66549/ആ൪.സി. 3/2012 നമ്പ൪ സ൪ക്കുലറാണ് വിവാദമായത്. മുസ്ലിംവിവാഹം പ്രായമത്തെും മുമ്പ് നടന്നതാണെങ്കിൽ രജിസ്റ്റ൪ ചെയ്യാമോ എന്ന് ചോദിച്ച് കില ഡയറക്ട൪ അയച്ച കത്തിനുള്ള മറുപടിയായാണ് തദ്ദേശ സെക്രട്ടറി വിശദീകരണക്കുറിപ്പിറക്കിയത്.
21 വയസ്സിൽ താഴെയുള്ള പുരുഷൻെറയും 18 വയസ്സിൽ താഴെയുള്ള സ്ത്രീകളുടെയും (16 വയസ്സിന് മുകളിൽ) വിവാഹം മതാധികാരസ്ഥാപനം നൽകുന്ന സാക്ഷ്യപത്രത്തിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റ൪ ചെയ്യാമെന്നാണ് ഇതിൽ വ്യക്തമാക്കിയിരുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.