കോയമ്പത്തൂ൪: മാനസികാസ്വാസ്ഥ്യം ബാധിച്ച് 19 മാസം കോയമ്പത്തൂ൪ നഗരത്തിലെ കോ൪പറേഷൻ അഗതി- വൃദ്ധമന്ദിരത്തിൽ കഴിഞ്ഞ നേപ്പാളി യുവാവിനെ ഫേസ്ബുക്ക് വഴി കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു.
തുട൪ന്ന് കോയമ്പത്തൂരിലത്തെിയ ബന്ധുക്കൾ യുവാവുമായി നേപ്പാളിലേക്ക് തിരിച്ചു. നേപ്പാൾ ധ൪മനാട സാഗ൪ സ്വദേശി ബഹുദൂ൪ഷക്കാണ് (32) ബന്ധുക്കളെ കണ്ടത്തൊൻ ഫേസ്ബുക്ക് സഹായകമായത്. രണ്ട് വ൪ഷം മുമ്പാണ് ബഹദൂ൪ഷ കോയമ്പത്തൂരിൽ ജോലി തേടിയത്തെിയത്. ജോലി ലഭിക്കാത്തതിനാൽ തെരുവോരങ്ങളിൽ കിടന്ന് ദിവസങ്ങൾ തള്ളിനീക്കി. പിന്നീട് ഇയാളുടെ മനോനില തെറ്റുകയായിരുന്നു. 2012 നവംബ൪ എട്ടിന് പൊലീസ് കസ്റ്റഡിയിലെടുത്ത് ആ൪.എസ് പുരത്തെ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്കകം ബഹദൂ൪ഷായുടെ മാനസികാസ്വാസ്ഥ്യം ഭേദമായി.
തുട൪ന്ന് അഗതി മന്ദിരത്തിലെ അന്തേവാസികളെ ശുശ്രൂഷിച്ച് കഴിയുകയായിരുന്നു. വിവരമറിഞ്ഞ കോയമ്പത്തൂ൪ നഗരത്തിലെ സന്നദ്ധ സംഘടനയായ ‘ഈറനെഞ്ചം’ ഭാരവാഹികളാണ് ബഹദൂ൪ഷായുടെ ചിത്രം സഹിതം ഫേസ്ബുക്കിൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. തുട൪ന്ന് ഇയാളുടെ സഹോദരൻ ഗുൽ ബഹദൂ൪ഷാ ഈറനെഞ്ചം ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.