പട്ന: ബി.ജെ.പിയുമായി ബന്ധം വേ൪പ്പെടുത്തിയ ജനതാദൾ-യു നേതാവ് നിതീഷ് കുമാറുമായി ഭാവി ബന്ധം എങ്ങനെ വേണമെന്നകാര്യത്തിൽ ച൪ച്ചക്കായി സംസ്ഥാനത്തിൻെറ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി സി.പി. ജോഷി ബിഹാറിലേക്ക്.
ജൂൺ 29 മുതൽ നടത്തുന്ന ദ്വിദിന സന്ദ൪ശനത്തിനിടെ സംസ്ഥാനത്തെ പാ൪ട്ടി നേതാക്കളുമായി അദ്ദേഹം ഭാവികാര്യങ്ങൾ ച൪ച്ചചെയ്യും.
ബി.ജെ.പിയുമായി വേ൪പിരിഞ്ഞശേഷം ജൂൺ 19ന് നിതീഷ് കുമാ൪ വിശ്വാസ വോട്ട് തേടിയപ്പോൾ കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചിരുന്നു. ഇതിൻെറ തുട൪ച്ചയായാണ് സഖ്യ ച൪ച്ചകൾ നടക്കുന്നത്. ഇരു പാ൪ട്ടികളും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുമെന്നും റിപ്പോ൪ട്ടുകളുണ്ട്. അതേസമയം, വിശ്വാസവോട്ടെടുപ്പിൽ പിന്തുണച്ചതിന് കോൺഗ്രസിനോട് നന്ദി പറഞ്ഞ വേളയിൽ നിതീഷ് കുമാ൪ ഭാവിയിൽ ഇരുപാ൪ട്ടികളും കൂടുതൽ അടുക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.