മനില: ഫിലിപ്പീൻസിലെ പലവാൻ ദ്വീപിൽ വിമാനം കടലിൽ വീണ് രണ്ട് പൈലറ്റ്മാരെ കാണാതായി. കടലിൽ പട്രോളിങ് നടത്തുന്ന, ഇരട്ട എൻജിൻ ഘടിപ്പിച്ച വിമാനമാണ് കടലിലേക്ക് കൂപ്പുകുത്തിയത്. തക൪ന്ന വിമാനത്തിൻെറ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എൻജിൻ തകരാറാണ് അപകട കാരണമെന്ന് കണക്കാക്കുന്നു. കാണാതായവ൪ക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.