പഴയങ്ങാടി: എരിപുരത്തുള്ള പഴയങ്ങാടി താലൂക്ക് ആശുപത്രി ചോ൪ന്നൊലിക്കുന്നു. വാ൪ഡിലുള്ള ചോ൪ച്ച കാരണം രോഗികളും ഡോക്ട൪മാരുമാണ് ദുരിതത്തിലാകുന്നത്. മഴ വെള്ളം ചോ൪ന്ന് വരാന്തയിലൂടെ ഒഴുകുന്നത് തടയാൻ തൊട്ടിയും മറ്റു പാത്രങ്ങളും വെച്ച് വെള്ളം ശേഖരിക്കുകയാണ് ജീവനക്കാ൪. കാലഹരണപ്പെട്ട കെട്ടിടത്തിൻെറ കോൺക്രീറ്റ് പൊടിഞ്ഞു നശിക്കുന്നതാണ് ചോ൪ച്ചക്ക് കാരണമാകുന്നത്. മുകളിൽ നിന്ന് സിമൻറ് കട്ടകൾ പൊടിഞ്ഞു വീഴുന്ന ഇവിടെ ഭാഗ്യം കൊണ്ടാണ് തലയിൽ വീഴാതെ ഡോക്ട൪മാരും ജീവനക്കാരും രോഗികളും രക്ഷപ്പെടുന്നത്.
ആശുപത്രിയോടനുബന്ധിച്ച് പുതുതായി നി൪മിച്ച കെട്ടിടത്തിലും ചോ൪ച്ചയുണ്ട്. ആശുപത്രിയിലും പരിസരത്തും കൊതുക് ശല്യവും രൂക്ഷമാണെന്ന് രോഗികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.