അഫ്ഗാന്‍ സുപ്രീംകോടതിക്കു മുന്നില്‍ ചാവേര്‍ സ്ഫോടനം; 16 പേര്‍ മരിച്ചു

കാബൂൾ: അഫ്ഗാനിസ്താനിൽ അമേരിക്കൻ എംബസിക്കു സമീപം സുപ്രീംകോടതിക്കു മുന്നിലുണ്ടായ ചാവേ൪ ബോംബാക്രമണത്തിൽ 16 പേ൪ മരിച്ചു. സ്ഫോടനത്തിൽ 40 പേ൪ക്ക് പരിക്കുണ്ട്.  സ്ഫോടക വസ്തുക്കൾ നിറച്ച കാ൪ ഓടിച്ച അക്രമി ജഡ്ജിമാരുൾപ്പെടെ സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കി വന്നിടിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് തിരക്കേറിയ സമയത്തായിരുന്നു ആക്രമണം. കോടതി കെട്ടിടത്തിനരികിൽ ഏതാനും മീറ്ററുകൾ അകലെയാണ് അഫ്ഗാനിസ്താനിലെ അമേരിക്കൻ എംബസിയും നാറ്റോ ആസ്ഥാനവും സ്ഥിതിചെയ്യുന്നത്.
2011 ഒടുവിലാണ് കാബൂളിൽ അവസാനമായി കടുത്ത ആക്രമണ സംഭവങ്ങളുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയും കാബൂൾ വിമാനത്താവളം ലക്ഷ്യമാക്കി ഇവിടെ ചാവേ൪ ആക്രമണം നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.