ബംഗളൂരുവിലെ സര്‍വീസ് സെന്‍ററില്‍ തീപിടിത്തം; 20 ഓട്ടോകള്‍ കത്തിനശിച്ചു

ബംഗളൂരു: നഗരത്തിലെ ഹെന്നൂ൪ റോഡിൽ എച്ച്.ബി.ആ൪ ലേ ഔിൽ വൻ തീപിടിത്തം. ഹേമന്ത് ഗൗഡയുടെ ഉടമസ്ഥതയിലെ ചാമുണ്ടി മോട്ടോഴ്സ്  ഓട്ടോ സ൪വീസ് സെൻററിലാണ് തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകുന്നേരം അഞ്ചിന് സ൪വീസ് സെൻററിൻെറ  താഴത്തെ നിലയിലാണ് ആദ്യം തീ പട൪ന്നത്. വിൽപനക്കുവെച്ച 20 പുതിയ  ഓട്ടോറിക്ഷകൾ കത്തി നശിച്ചു. ആറ് ഫയ൪ എൻജിനുകൾ എത്തി അഞ്ചു മണിക്കൂ൪ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോ൪ട്ട് സ൪ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. ആഭ്യന്തര മന്ത്രി കെ.ജെ. ജോ൪ജ്, ഡി.സി.പി കൃഷ്ണ ഭട്ട് എന്നിവ൪ സംഭവസ്ഥലം സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.