ന്യൂദൽഹി: ദു൪ഘട യുദ്ധമേഖലകളിൽ അതി൪ത്തി കാക്കാൻ രാജ്യത്തിന് ഇനി റോബോട്ട് സൈനിക൪. ഇത് യാഥാ൪ഥ്യമാകുന്നതോടെ മനുഷ്യ൪ ഇല്ലാത്തതും ആവശ്യമില്ലാത്തതുമായ പുതിയ യുദ്ധമുന്നണി തുറക്കപ്പെടും.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് റിസ൪ച്ച് ആൻഡ് ഡെവലപ്മെൻറ് ഓ൪ഗനൈസേഷൻ (ഡി.ആ൪.ഡി.ഒ) ആണ് യന്ത്രമനുഷ്യ സൈനിക പദ്ധതി തയാറാക്കിയിരിക്കുന്നത്. റോബോട്ട് സൈനിക൪ക്ക് കൃത്യതയോടെയും ശരിയായ രീതിയിലും ശത്രുക്കളോട് പ്രതികരിക്കാനാവും. പോരാട്ടങ്ങളിലെ അനാവശ്യ മനുഷ്യനഷ്ടം ഒഴിവാക്കാനുമാവും.
‘ഇത് പുതിയ പദ്ധതിയാണ്. യന്ത്രമനുഷ്യ൪ക്കായി വിവിധ ലാബുകൾ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’ -ഡി.ആ൪.ഡി.ഒ മേധാവി അവിനാഷ് ചന്ദ്രേ൪ പറഞ്ഞു. പുതിയതായി ഡി.ആ൪.ഡി.ഒ മേധാവിയായി ചുമതലയേറ്റ അവിനാഷ് ഇതാണ് പ്രധാന പരിഗണനയിലെ പദ്ധതിയെന്ന് വ്യക്തമാക്കി. മനുഷ്യരില്ലാത്ത കര, വ്യോമ പോരാട്ടങ്ങളാണ് ഭാവിയിൽ നടക്കുക. തുടക്കത്തിൽ യന്ത്രമനുഷ്യ സൈനിക൪ പട്ടാളത്തെ സഹായിക്കും. സാവധാനം ഈ ഉരുക്ക് പടയാളികളാവും മുന്നണിയിൽ -അവിനാഷ് ചന്ദ്രേ൪ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.