ബേട്ടുൽ (മധ്യപ്രദേശ്): സമൂഹവിവാഹത്തിൽ പങ്കെടുത്ത 385 സ്ത്രീകളെ നി൪ബന്ധിത കന്യകാത്വ-ഗ൪ഭ പരിശോധനക്ക് വിധേയമാക്കിയ സംഭവം വിവാദമാകുന്നു. ബി.ജെ.പി സ൪ക്കാ൪ നടപ്പാക്കുന്ന ‘മുഖ്യമന്ത്രി കന്യാദാൻ യോജന’ എന്ന പരിപാടിയിൽ പങ്കെടുത്ത വനിതകളെയാണ് നി൪ബന്ധിത കന്യകാത്വ പരിശോധനക്ക് വിധേയമാക്കിയത്. ഹാ൪ദു ഗ്രാമത്തിലാണ് സംഭവം. കന്യകാത്വ പരിശോധനയിൽ ഏ൪പ്പെട്ട ഏറെയും പട്ടികവ൪ഗ-ആദിവാസി വനിതകളാണ്.
സ൪ക്കാറാണ് പരിശോധനക്ക് ഉത്തരവിട്ടത്. പരിശോധനക്കുശേഷം ചിലരെ ഒഴിവാക്കിയെന്നും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബേട്ടുൽ ജില്ലാ കലക്ട൪ രാജേഷ് പ്രസാദ് മിശ്ര അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മാപ്പുപറയണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് അജയ് സിങ്ങും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.