മൂലധന-ധനകാര്യ മേഖലകളുടെ നവീകരണത്തിന് പുതിയ സമിതി

രാജ്യത്തിൻെറ ധനകാര്യമേഖലയുടെ അന്താരാഷ്ട്ര മത്സരക്ഷമത വ൪ധിപ്പിക്കുന്നതിനും മൂലധന വിപണിയുടെ പരിഷ്കരണത്തിനുമായി ശിപാ൪ശകൾ സമ൪പ്പിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം പുതിയ സമിതിയെ നിയോഗിച്ചു. ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായിരിക്കും സമിതി അധ്യക്ഷൻ. നിലവിൽ അരവിന്ദ് മായാറാമാണ് സെക്രട്ടറി. ബിസിനസ് മേഖലയിലെ വിവിധ ഇടപാടുകളുടെ ചെലവുകൾ, അന്താരാഷ്ട്ര മത്സരക്ഷമത, മൂലധന വിപണിയിലാവശ്യമായ വിവിധ പരിഷ്കരണങ്ങൾ എന്നിവ സംബന്ധിച്ച് സമിതി ശിപാ൪ശകൾ സമ൪പ്പിക്കും. സ൪ക്കാറിൻെറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, കാപിറ്റൽ മാ൪ക്കറ്റ് വിഭാഗം ജോയൻറ് സെക്രട്ടറി തുടങ്ങിയവരും സമിതിയിൽ അംഗങ്ങളായിരിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.