സ൪ക്കാ൪ പുറത്തിറക്കിയ പണപ്പെരുപ്പ ബന്ധിത ബോണ്ടുകളുടെ (ഐ.ഐ.ബി) ചൊവ്വാഴ്ച നടന്ന ആദ്യ ലേലത്തിൽ നാലിരട്ടി ആവശ്യക്കാ൪. 10 വ൪ഷ കാലാവധിയുള്ള 1000 കോടിയുടെ ബോണ്ടുകളാണ് സ൪ക്കാ൪ ഇറക്കിയത്. ജനുവരിയിലെ മൊത്തവില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പമായ 6.62 നൊപ്പം ലേലത്തിൻെറ കട്ട് ഓഫ് ആദായമായ 1.44 ശതമാനം കൂടിയാകുമ്പോൾ 8.06 ശതമാനമായിരിക്കും ഇതിൻെറ പലിശ നിരക്ക്. വൻകിട നിക്ഷേപകരുടെ ഭാഗത്തുനിന്ന് 4616 കോടിയുടെ 167 ബിഡുകളാണ് ലഭിച്ചതെന്ന് റിസ൪വ് ബാങ്ക് വ്യക്തമാക്കി.
ഇതിൽ 985.94 കോടിയുടെ 26 എണ്ണം സ്വീകരിച്ചു. ചെറുകിട -മധ്യനിര നിക്ഷേപകരുടെ ഭാഗത്തുനിന്നുവന്ന മത്സരരഹിതമായ 14 കോടിയുടെ എട്ട് ബിഡുകളും സ്വീകരിച്ചു. നിക്ഷേപത്തെ പണപ്പെരുപ്പത്തിൽനിന്ന് സംരക്ഷിച്ചുകൊണ്ട് സ്വ൪ണത്തിൽനിന്ന് നിക്ഷേപകരെ പിന്തിരിപ്പിക്കുകയാണ് ഈ ബോണ്ടുകളുടെ ലക്ഷ്യം. എല്ലാ മാസവും അവaസാന ചൊവ്വാഴ്ച ഇനി ഐ.ഐ.ബി വിതരണം ഉണ്ടാകും. ഈ വ൪ഷം ഇതിലൂടെ 12,000-15,000 കോടി രൂപയാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.