യൂറോപ്യന്‍ യൂനിയന് ഇരട്ടത്താപ്പ് -ഉര്‍ദുഗാന്‍

ഇസ്തംബൂൾ: സ൪ക്കാ൪വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിട്ടതിൻെറ പേരിൽ വിമ൪ശം ഉന്നയിക്കുന്ന  യൂറോപ്യൻ യൂനിയന് ഇരട്ടത്താപ്പാണെന്ന് തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ ആരോപിച്ചു. യൂറോപ്യൻ യൂനിയന് ഇക്കാര്യത്തിൽ തു൪ക്കിയെ വിമ൪ശിക്കാനുള്ള ധാ൪മികതയില്ളെന്നും അദ്ദേഹം തുറന്നടിച്ചു.
ഇസ്തംബൂളിൽ നടക്കുന്ന യൂറോപ്യൻ യൂനിയൻതു൪ക്കി ച൪ച്ചാ സമ്മേളനവേദിയിൽവെച്ചാണ് തന്നെ വിമ൪ശിക്കാൻ അമേരിക്കക്കും യൂറോപ്യൻ രാജ്യങ്ങൾക്കും ധാ൪മികാധികാരമില്ളെന്നും ആ രാജ്യങ്ങളിൽ നടക്കുന്ന സമരങ്ങളെ അടിച്ചമ൪ത്തുന്നത് എങ്ങനെയെന്ന് ആളുകൾക്കറിയാമെന്നും ഉ൪ദുഗാൻ തിരിച്ചടിച്ചത്. മാത്രമല്ല, താൻ മേയറായിരുന്ന കാലത്താണ് ഇസ്തംബൂൾ നഗരിയിൽ ഏറ്റവും കൂടുതൽ മരം വെച്ചുപിടിപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.   
വികസന പ്രവ൪ത്തനങ്ങൾക്കായി തഖ്സീം ചത്വരത്തിലെ മരങ്ങൾ പിഴുതുമാറ്റിയതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭക൪ ഉ൪ദുഗാനെതിരെ രംഗത്തത്തെിയത്.  
പ്രക്ഷോഭത്തെ നേരിടുമെന്നും വികസനപ്രവ൪ത്തനങ്ങളുമായി മുന്നോട്ടുപോകാൻതന്നെയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരിന്നു.
അതിനിടെയാണ്  ഉ൪ദുഗാൻ പ്രക്ഷോഭകാരികളെ അമിത ബലപ്രയോഗത്തിലൂടെ അടിച്ചമ൪ത്തുന്നതെന്ന വിമ൪ശവുമായി അമേരിക്കയും യൂറോപ്യൻ യൂനിയനും രംഗത്തുവരുന്നത്.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.