വത്തിക്കാൻ സിറ്റി: വത്തിക്കാനുമായുള്ള ഊഷ്മളബന്ധം പുന$സ്ഥാപിക്കാനുള്ള നി൪ദേശവുമായി കൈറോയിലെ അൽഅസ്ഹ൪ പ്രതിനിധി. ‘ഞങ്ങൾക്ക് വത്തിക്കാനുമായിട്ടല്ല പ്രശ്നം. മുൻ പോപ്പിൻെറ ചില കടുത്ത നിലപാടുകളോട് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അൽഅസ്ഹറിൻെറ വാതിലുകൾ തുറന്നുകിടക്കുകയാണ്’ -അൽ അസ്ഹ൪ ഇമാം അഹ്മദ് അൽ ത്വയ്യിബിൻെറ നയതന്ത്ര പ്രതിനിധിയായ മഹ്മൂദ് അബ്ദുൽ ജവാദ് ഇറ്റാലിയൻ പത്രമായ മെസാഗറോയോട് പറഞ്ഞു. ‘ഫ്രാൻസിസ് പുതിയ പോപ്പാണ്. അദ്ദേഹത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു. തൻെറ പ്രഭാഷണത്തിൽ ഇസ്ലാം സമാധാനത്തിൻെറ ദ൪ശനമാണെന്നും മുസ്ലിംകൾ അക്രമവും യുദ്ധവും കാത്തിരിക്കുന്നവരല്ളെന്നും പോപ് പ്രഖ്യാപിച്ചാൽ അതിനെ നി൪ണായക ചുവടുവെപ്പായി കണക്കാക്കും -ജവാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.