മുംബൈ: ചേട്ടൻ മൂകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി ഉണ്ടാക്കിയ കരാ൪ അനിൽ അംബാനിയുടെ കടത്തിൽ മുങ്ങിത്താഴുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന് പിടിവള്ളിയായേക്കും. 12,000 കോടി രൂപയുടെ കരാറാണ് ഇരു കമ്പനികളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. റിലയൻസ് കമ്യൂണിക്കേഷൻസിന്റെവായ്പകളുടെ പലിശ അടയ്ക്കുകയെന്നത് കമ്പനിക്ക് വലിയ ഭാരമായി മാറുകയാണ്. വൈകാതെ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തിലാണ് ചേട്ടന്റെകമ്പനിയിൽ നിന്ന് ടവ൪ പങ്കുവെക്കലിന് നി൪ദേശം വരുന്നത്.
കഴിഞ്ഞ അഞ്ചു വ൪ഷത്തിനിടെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെവായ്പകളിൽ വൻ വ൪ധനയാണുണ്ടായത്. 2013 മാ൪ച്ച 31ലെ കണക്കു പ്രകാരം കമ്പനിയുടെ കട ബാധ്യത ഏതാണ്ട് 39,000 കോടി രൂപയാണ്. ഇതിൻെറ പലിശ നൽകാൻ മാത്രം പ്രതിവ൪ഷം 2,500 കോടി രൂപയോളം വേണ്ടി വരും. ഇത് കമ്പനിയുടെ ലാഭത്തെ ഭീമമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. 2012-13 സാമ്പത്തിക വ൪ഷത്തിൽ 744 കോടി രൂപ മാത്രമാണ് റിലയൻസ് കമ്യൂണിക്കേഷൻസിന്റെഅറ്റാദായം.
ടവ൪ പങ്കുവെയ്ക്കൽ കരാ൪ പ്രകാരം 12,000 കോടി രൂപ ലഭിക്കുന്നതോടെ ആ൪കോമിന് പ്രതിവ൪ഷം 800 കോടി രൂപ ലാഭിക്കാൻ കഴിയും. ഈ കരാറിനെ കുറിച്ച് ഏറെ നാളായി വിപണി ച൪ച്ച ചെയ്തിരുന്നു. ഇതേതുട൪ന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ആ൪കോമിന്റെഓഹരി വിലയിൽ 82 ശതമാനം വ൪ധനയും രേഖപ്പെടുത്തപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.