ജിയാ ഖാന്‍െറ ആത്മഹത്യക്കു പിന്നില്‍ പ്രേമനൈരാശ്യം

മുംബൈ: പ്രേമ നൈരാശ്യവും സിനിമയിൽ അവസരങ്ങൾ നേടാൻ കഴിയാത്തതിലെ നിരാശയുമാണ് ബോളിവുഡ് നടി ജിയാ ഖാൻ എന്ന നഫീസാ ഖാനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് മുംബൈ പൊലീസ്. ജുഹുവിലെ സാഗ൪ സംഗീത് അപാ൪ട്ട്മെൻറിലെ വസതിയിൽ തൂങ്ങി മരിക്കുമ്പോൾ ജിയ അമിതമായി മദ്യപിച്ചിരുന്നെന്നും വിഷാദ രോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നെന്നും പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ജിയയുമായി പിണക്കമുണ്ടായിരുന്നതായി ആദിത്യ പാഞ്ചൊലിയുടെയും സറീന വഹാബിൻെറയും മകനായ കാമുകൻ സൂരജ് പാഞ്ചൊലി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ജിയ കാണാൻ ശ്രമിച്ചിരുന്നെന്നും  താൻ അതിന് തയാറായിരുന്നില്ലെന്നും സൂരജ് മൊഴി നൽകി. വീട്ടിലേക്ക് മടങ്ങിയ ജിയ രാത്രി 11 ഓടെ ദുപ്പട്ട ഫാനിൽ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.
ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ ജിയയുടെ മൃതദേഹം സാന്താക്രൂസ് ശ്മശാനത്തിൽ സംസ്കരിച്ചു. സംസ്കാരച്ചടങ്ങിൽ പിതാവ് ആദിത്യ പാഞ്ചൊലിക്കൊപ്പം സൂരജും പങ്കെടുത്തു. നടന്മാരായ ആമി൪ ഖാൻ, അക്ഷയ് കുമാ൪, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. അമിതാഭ് ബച്ചൻെറ നായികയായി നിശ്ശബ്ദ്, ആമി൪ ഖാനൊപ്പം ഗജ്നി, അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനുമൊപ്പം ഹൗസ്ഫുൾ എന്നീ സിനിമകളിലാണ് ജിയ അഭിനയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.