തൃപ്രയാ൪: നാട്ടിക -മൂത്തകുന്നം ബീച്ചിൽ കൊള്ളപ്പലിശ വാഗ്ദാനം ചെയ്ത് കുറി നടത്തി തട്ടിപ്പുനടത്തിയ കേസിൽ അന്വേഷണം ഊ൪ജിതമാക്കി. ഇതിൻെറ ഭാഗമായി അനധികൃത പണമിടപാടിൻെറ പേരിൽ വിയ്യൂ൪ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രീതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ശ്രമം തുടങ്ങി.
ഇതിനിടെ പ്രീതി കൂടി പങ്കാളിയായ പുതിയൊരു കുറിയുടെ നടത്തിപ്പ് ചൊവ്വാഴ്ച വൈകീട്ട് ഒരുവീട്ടിൽ ആരംഭിച്ചതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രീതിക്ക് പണം നൽകിയവ൪ പൊലീസിൽ നൽകിയ പരാതിപ്രകാരം ചിലരെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നുണ്ട്. പ്രീതിയുടെ കൂട്ടാളികളായി പ്രവ൪ത്തിച്ചവ൪ പരാതിക്കാരിൽ ഉണ്ടെന്ന വിവരം പൊലീസ് നേരത്തേ പുറത്തുവിട്ടിരുന്നു. പ്രീതിക്കെതിരെ പരാതി നൽകിയവരും നൽകിയ പണം തിരിച്ചുകിട്ടാൻ വേണ്ടി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചവരും ഇപ്പോൾ വെട്ടിലായി. അനധികൃത പണമിടപാടു കുറ്റമാണെന്നിരിക്കെ ഇവ൪ക്കെതിരെ കേസെടുക്കുമെന്ന പൊലീസിൻെറ വെളിപ്പെടുത്തലാണ് ഇവരുടെ ഉറക്കംകെടുത്തുന്നത്. പേരെഴുതി പരാതി നൽകിയത് അബദ്ധമായെന്നാണ് ലക്ഷങ്ങൾ നൽകിയവരുടെ പക്ഷം.
പണം തിരിച്ച് കിട്ടാനായി രൂപവത്കരിച്ച ആക്ഷൻ കൗൺസിൽ അതോടെ നി൪വജീവമായി. ഇതിൽ പലരും പ്രീതിക്ക് ലക്ഷങ്ങൾ നൽകിയവരാണ്. പലിശ സംബന്ധിച്ച് കൂട്ടാളികളുമായുണ്ടായ ത൪ക്കങ്ങ ളാണ് പ്രീതിയുടെ അറസ്റ്റിന് വഴിവെച്ച ത്. ഇതുതങ്ങളെ തന്നെ മുൾമുനയിലാക്കുമെന്ന് അമിത പലിശ മോഹിച്ച് പണമെറിഞ്ഞവ൪ കരുതിയില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രീതിയെ കസ്റ്റഡിയിൽ വാങ്ങിയുള്ള അന്വേഷണത്തിൽ പലരും കുടുങ്ങുമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.