പൊതു പങ്കാളിത്തം വര്‍ധിപ്പിക്കല്‍: ഒരുവര്‍ഷത്തിനിടെ 15,000 കോടിയുടെ ഓഹരി വില്‍പന

ലിസ്റ്റഡ് കമ്പനികളിലെ പൊതുഓഹരി പങ്കാളിത്തം വ൪ധിപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചപ്പോൾ, ഒരു വ൪ഷത്തിനിടെ നടന്നത് 15,000 കോടി രൂപയുടെ ഓഹരി കൈമാറ്റം. 65 കമ്പനികളാണ് 15,000 കോടിയുടെ ഓഹരികൾ വിറ്റത്. തിങ്കളാഴ്ച മാത്രം 700 കോടിയുടെ ഓഹരി കൈമാറ്റമാണ് എട്ട് കമ്പനികൾ നടത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സമയപരിധി അവസാനിക്കാത്തതിനാൽ അന്തിമ ചിത്രം വ്യക്തമല്ലെങ്കിലും സെബിയുടെ പരിശ്രമം ഏറക്കുറെ വിജയമായിരുന്നെന്നാണ് സൂചന. സൺ നെറ്റ്വ൪ക്, വിപ്രോ,നോവാ൪ട്ടിസ്, ഒറാക്ക്ൾ തുടങ്ങി മിക്ക പ്രമുഖകമ്പനികളുടെയും ഓഹരി പങ്കാളിത്തം വ൪ധിച്ചു. അതേസമയം, ഏകദേശം 80ഓളം കമ്പനികൾ ഇനിയും നിബന്ധന പാലിക്കാനുണ്ട്. ഇവ൪ക്ക് സെബി പിഴ ചുമത്തിയേക്കും. തിരക്കുപിടിച്ച ഓഹരി കൈമാറ്റം ചെറുകിട നിക്ഷേപക൪ക്ക് അനുകൂലമായിരുന്നു. പല കമ്പനികളും വിപണി വിലയേക്കാൾ കുറച്ചാണ് വിൽപന നടത്തിയത്. അതേസമയം, സെന്റ് ഗൊബൈൻ, മഹീന്ദ്ര ഹോളിഡേയ്സ്, സൺ ടി.വി, നോവാ൪ട്ടിസ് തുടങ്ങിയവക്ക് ഒന്നര ഇരട്ടിയോളം നിക്ഷേപകരാണ് ആവശ്യക്കാരായെത്തിയത്. ലിസ്റ്റഡ് കമ്പനികളിൽ 75 ശതമാനം ഓഹരി പങ്കാളിത്തമേ പ്രൊമോട്ട൪മാ൪ക്കുണ്ടാവാൻ പാടുള്ളൂ എന്നാണ് സെബിയുടെ നിബന്ധന.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.