കൽപറ്റ: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. കൽപറ്റ ടൗൺ ഹാളിലാണ് വോട്ടെടുപ്പ്.
അവസാന നിമിഷം വരെ എ-ഐ ഗ്രൂപ് നീക്കങ്ങൾ ശക്തമാണ്. അണിയറയിൽ ഇരുകൂട്ടരും കച്ചമുറുക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
നിയോജക മണ്ഡലം, പാ൪ലമെൻറ് മണ്ഡലം ഭാരവാഹികൾ, സംസ്ഥാന പ്രതിനിധികൾ എന്നിവരെയാണ് തെരഞ്ഞെടുക്കുക. കൽപറ്റ നിയോജക മണ്ഡലത്തിൽ എ ഗ്രൂപ്പിലെ നജീബ് കരണിയും, ഐ ഗ്രൂപ്പിലെ അനീഷുമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
സുൽത്താൻ ബത്തേരിയിൽ നിലവിൽ പ്രസിഡൻറായ എ ഗ്രൂപ്പിലെ ജോഷിയും ഐ ഗ്രൂപ്പിലെ ഏലിയാസും തമ്മിലാണ് പോരാട്ടം.ഇവിടെ ഇരു ഗ്രൂപ്പുകളും ഒപ്പത്തിനൊപ്പമായതിനാൽ വിജയ പ്രതീക്ഷയിലാണ്.
മാനന്തവാടിയിൽ ഐ ഗ്രൂപ്പിലെ എ.എം. നിഷാന്തും എ ഗ്രൂപ്പിലെ സിബിയും തമ്മിലാണ് മത്സരം.
വിമത സ്ഥാനാ൪ഥികൾ രംഗത്തുവന്നെങ്കിലും അവരുടെ നീക്കം കെട്ടടങ്ങി. കോൺഗ്രസ് നേതാക്കൾ യൂത്ത് കോൺഗ്രസ് ഗ്രൂപ് നീക്കങ്ങൾക്ക് ഗ്രൂപ് തിരിഞ്ഞ് സഹായവും പിന്തുണയും നൽകുന്നുണ്ട്.
പാ൪ലമെൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സ്ഥാനം പട്ടികജാതി-വ൪ഗ സംവരണമാണ്.
ഈ സ്ഥാനത്തേക്ക് എ ഗ്രൂപ്പിൻെറ ബൈജു എടവണ്ണപ്പാറയും ഐ ഗ്രൂപ്പിൻെറ ശശി പന്നിക്കുഴിയും തമ്മിലാണ് പ്രധാന പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.