ന്യൂദൽഹി: വിദ്യാഭ്യാസ വിചക്ഷണയും സ്ത്രീ വിമോചക പ്രവ൪ത്തകയുമായ ഡോ. വീണമജൂംദാ൪ (86) നിര്യാതയായി. കുറച്ചുനാളായി രോഗബാധിതയായിരുന്നു. നിയമനി൪മാണ സഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വ൪ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു മജൂംദാ൪. ഐസി.എസ്.എസ്.ആറിനുകീഴിലെ സെന്റ൪ ഫോ൪ വിമൻസ് സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. 1927ൽ ബംഗാളിലെ കൽക്കത്തയിൽ മധ്യവ൪ഗ കുടുംബ്ധിലാണ് വീണയുടെ ജനനം. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, കൊൽക്കത്ത യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ പഠനശേഷം ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. സ്വാതന്ത്രൃാനന്തരം ഇന്ത്യയിൽ തിരിച്ചെത്തിയശേഷമാണ് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവ൪ത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.