ടോക്യോ: മൂന്നു ദിവസത്തെ ജപ്പാൻ പര്യടനത്തിനു ശേഷം പ്രധാനമന്ത്രി മൻമോഹൻ സിങ് തായ് ലൻഡിലേക്ക് തിരിച്ചു. ഉച്ചകഴിഞ്ഞ് ബാങ്കോക്കിൽ എത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം രാജ്യത്ത് ചെലവഴിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉയ൪ത്തുന്നതിന്റെഭാഗമായാണ് സന്ദ൪ശനം. തായ് ലൻഡ് പ്രധാനമന്ത്രി യിങ്ലക് ഷിനിവത്രയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്ക൪ മേനോൻ, പ്രിൻസിപ്പൽ സെക്രട്ടറി പുലോക് ചാറ്റ൪ജി, വിദേശകാര്യ സെക്രട്ടറി രഞ്ജൻ മത്തായി തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
2004ൽ അടൽ ബിഹാരി വാജ്പേയിക്ക് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി തായ് ലൻഡിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.